ഒരു ജില്ലക്കും പ്രത്യേക പദ്ധതികളില്ല; കോവിഡ് പ്രതിരോധ പദ്ധതികള്‍ കാസര്‍കോടിനും ലഭിക്കും -നെല്ലിക്കുന്ന്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റായതിനാല്‍ ഒരു ജില്ലക്കും പ്രത്യേകമായ പദ്ധതികള്‍ ഇല്ലെന്നും കാസര്‍കോടിന് പുതിയ പദ്ധതികളോ അവഗണനയോ ഉള്ളതായി പറയാന്‍ ആവില്ലെന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ജില്ലാ, ജനറല്‍, താലൂക്ക് ആസ്പത്രികളിലും പത്ത് ബെഡ്ഡുകളോട് കൂടിയ ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ സെന്ററിനും മൂന്ന് കോടി രൂപയാണ് ലഭിക്കുക. ഇത് നമ്മുടെ ജില്ലക്കും ലഭിക്കും. മൊത്തം 636.5 കോടി രൂപയാണ് ഇതിന് വേണ്ടി […]

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റായതിനാല്‍ ഒരു ജില്ലക്കും പ്രത്യേകമായ പദ്ധതികള്‍ ഇല്ലെന്നും കാസര്‍കോടിന് പുതിയ പദ്ധതികളോ അവഗണനയോ ഉള്ളതായി പറയാന്‍ ആവില്ലെന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ജില്ലാ, ജനറല്‍, താലൂക്ക് ആസ്പത്രികളിലും പത്ത് ബെഡ്ഡുകളോട് കൂടിയ ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ സെന്ററിനും മൂന്ന് കോടി രൂപയാണ് ലഭിക്കുക. ഇത് നമ്മുടെ ജില്ലക്കും ലഭിക്കും. മൊത്തം 636.5 കോടി രൂപയാണ് ഇതിന് വേണ്ടി വകയിരുത്തിയിട്ടുള്ളത്. എം.എല്‍.എ.മാരുടെ വികസന ഫണ്ടില്‍ നിന്ന് അടക്കം തുക കണ്ടെത്തുമെന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതലായി ബാധിക്കുക എന്ന ആശങ്കയുള്ളതിനാല്‍ പീഡിയാട്രിക് ഐ.സി.യു. വാര്‍ഡുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും പ്രാരംഭ ഘട്ട പഠനത്തിനും മറ്റുമായി 25 കോടി രൂപ നീക്കിവെക്കുകയും ചെയ്തിട്ടുണ്ട്. 150 മെട്രിക് ടണ്‍ ശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തെയും സ്വാഗതം ചെയ്യുകയാണ്. ആരോഗ്യ മേഖലയ്ക്കുള്ള പദ്ധതികള്‍ എല്ലാ ജില്ലകള്‍ക്കും ഒരു പോലെ ലഭ്യമാവുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും എം.എല്‍.എ. പറഞ്ഞു.

Related Articles
Next Story
Share it