പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവയില്‍ തടവറ നിര്‍മിക്കാന്‍ വകുപ്പില്ലെന്ന് കേന്ദ്രം രാജ്യസഭയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവയില്‍ തടവറ നിര്‍മിക്കാന്‍ വകുപ്പില്ലെന്ന് കേന്ദ്രം. രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം മറുപടി നല്‍കിയത്. എന്നാല്‍, അനധികൃത കുടിയേറ്റക്കാരെയും വിദേശികളെയും പാര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് തടവറകള്‍ സ്ഥാപിക്കുന്നതെന്നും മറുപടിയില്‍ വ്യക്തമാക്കി. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ദേശീയാടിസ്ഥാനത്തില്‍ തയാറാക്കാന്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയില്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2019 ഡിസംബര്‍ മുതല്‍ രാജ്യത്ത് പൗരത്വ […]

ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവയില്‍ തടവറ നിര്‍മിക്കാന്‍ വകുപ്പില്ലെന്ന് കേന്ദ്രം. രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം മറുപടി നല്‍കിയത്. എന്നാല്‍, അനധികൃത കുടിയേറ്റക്കാരെയും വിദേശികളെയും പാര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് തടവറകള്‍ സ്ഥാപിക്കുന്നതെന്നും മറുപടിയില്‍ വ്യക്തമാക്കി.

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ദേശീയാടിസ്ഥാനത്തില്‍ തയാറാക്കാന്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയില്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2019 ഡിസംബര്‍ മുതല്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

Related Articles
Next Story
Share it