പുതിയ പ്രോസിക്യൂട്ടറുടെ നിയമനത്തില്‍ തീരുമാനമായില്ല; റിയാസ് മൗലവി വധക്കേസില്‍ വിധി വൈകിയേക്കും

കാസര്‍കോട്: പുതിയ പ്രോസിക്യൂട്ടറുടെ നിയമനത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ റിയാസ് മൗലവി വധക്കേസില്‍ വിധി വൈകിയേക്കും. പഴയ ചൂരി മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായ അഡ്വ. എം അശോകന്‍ (55) കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. കേസില്‍ അന്തിമവാദം പൂര്‍ത്തിയായതോടെ തുടര്‍ നടപടികള്‍ക്കായി അശോകന്‍ മെയ് 15ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. അതിനിടെയാണ് അന്ത്യം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ഉള്‍പ്പെടെ പ്രധാന കേസുകളില്‍ ഹാജരായ അഭിഭാഷകനായിരുന്നു അശോകന്‍. […]

കാസര്‍കോട്: പുതിയ പ്രോസിക്യൂട്ടറുടെ നിയമനത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ റിയാസ് മൗലവി വധക്കേസില്‍ വിധി വൈകിയേക്കും. പഴയ ചൂരി മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായ അഡ്വ. എം അശോകന്‍ (55) കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. കേസില്‍ അന്തിമവാദം പൂര്‍ത്തിയായതോടെ തുടര്‍ നടപടികള്‍ക്കായി അശോകന്‍ മെയ് 15ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. അതിനിടെയാണ് അന്ത്യം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ഉള്‍പ്പെടെ പ്രധാന കേസുകളില്‍ ഹാജരായ അഭിഭാഷകനായിരുന്നു അശോകന്‍. കഴിഞ്ഞ ദിവസം രാത്രി ഹൃദയാഘാതം മൂലമാണ് അശോകന്‍ മരിച്ചത്. റിയാസ് മൗലവി വധക്കേസില്‍ പ്രതികള്‍ വിളിച്ച ഫോണ്‍ കോള്‍ വിവരങ്ങളുടെ പട്ടിക അടക്കമുള്ള സി.ഡി നിലവിലുള്ള ജില്ലാ സെഷന്‍സ് ജഡ്ജി സി. കൃഷ്ണകുമാര്‍ പരിശോധിക്കുന്നതടക്കമുള്ള നടപടിക്രമങ്ങളാണ് ബാക്കിയുള്ളത്. ഈ പരിശോധനക്ക് ശേഷം ഈ മാസം തന്നെ വിധി പറയാന്‍ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. അഡ്വ. എം. അശോകന്റെ മരണത്തോടെ ഇനി പുതിയ നിയമനത്തിന് ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാവുകയുള്ളൂ. റിയാസ് മൗലവി വധക്കേസില്‍ പുതിയ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കണമെങ്കില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങണം. നിലവില്‍ അശോകന് വേണ്ടി ഹാജരാകുന്ന ജൂനിയര്‍ അഭിഭാഷകന് ചുമതല നല്‍കാവുന്നതാണ്. എന്നാലും സര്‍ക്കാരിന്റെ ഉത്തരവ് അത്യാവശ്യമാണ്.
അതിനുശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ. റിയാസ് മൗലവി വധക്കേസിന്റെ വിചാരണ 2020 ഫെബ്രുവരിയില്‍ തന്നെ പൂര്‍ത്തിയായിരുന്നു. കോവിഡ് രൂക്ഷമായ രണ്ടുവര്‍ഷത്തിന് ശേഷം സ്ഥിതിയില്‍ മാറ്റം വന്നതോടെയാണ് അന്തിമവാദം ആരംഭിച്ചത്. അന്തിമവാദം പൂര്‍ത്തിയായെങ്കിലും പല കാരണങ്ങള്‍ കൊണ്ടും നടപടികള്‍ നീണ്ടുപോവുകയായിരുന്നു.

Related Articles
Next Story
Share it