പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമായില്ല; മംഗളൂരുവില്‍ ജോലി ചെയ്യുന്ന കാസര്‍കോട് ജില്ലയിലെ ആയിരക്കണക്കിനാളുകള്‍ക്ക് ബസ് യാത്ര വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു

മംഗളൂരു: കോവിഡ് ഒഴിഞ്ഞുപോയിട്ടില്ലെങ്കിലും മംഗളൂരുവിലെ ജനജീവിതം സാധാരണ നിലയിലാകുകയാണ്. എന്നാല്‍ പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ റെയില്‍വെ അധികൃതര്‍ തീരുമാനമെടുക്കാത്തത് മംഗളൂരുവില്‍ സ്ഥിരമായി ജോലിക്ക് പോകുന്ന കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആയിരക്കണക്കിനാളുകള്‍ക്ക് വന്‍ സാമ്പത്തികബാധ്യതയുണ്ടാക്കുന്നു. എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പൊതുവായ കമ്പാര്‍ട്ടുമെന്റുകളില്ലാത്തതിനാല്‍ ഇവര്‍ക്ക് ബസുകള്‍ മാത്രമാണ് ആശ്രയം. വരുമാനത്തിന്റെ വലിയൊരു ഭാഗം ബസ് യാത്രാചിലവിനായി വിനിയോഗിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നു. മഞ്ചേശ്വരം സ്വദേശിയായ സതീഷ് മംഗളൂരുവിലെ ഒരു ടെക്സ്റ്റൈല്‍ ഷോപ്പില്‍ പ്രതിമാസം 8,300 രൂപ ശമ്പളത്തില്‍ ജോലി ചെയ്യുകയാണ്. […]

മംഗളൂരു: കോവിഡ് ഒഴിഞ്ഞുപോയിട്ടില്ലെങ്കിലും മംഗളൂരുവിലെ ജനജീവിതം സാധാരണ നിലയിലാകുകയാണ്. എന്നാല്‍ പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ റെയില്‍വെ അധികൃതര്‍ തീരുമാനമെടുക്കാത്തത് മംഗളൂരുവില്‍ സ്ഥിരമായി ജോലിക്ക് പോകുന്ന കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആയിരക്കണക്കിനാളുകള്‍ക്ക് വന്‍ സാമ്പത്തികബാധ്യതയുണ്ടാക്കുന്നു. എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പൊതുവായ കമ്പാര്‍ട്ടുമെന്റുകളില്ലാത്തതിനാല്‍ ഇവര്‍ക്ക് ബസുകള്‍ മാത്രമാണ് ആശ്രയം. വരുമാനത്തിന്റെ വലിയൊരു ഭാഗം ബസ് യാത്രാചിലവിനായി വിനിയോഗിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നു.

മഞ്ചേശ്വരം സ്വദേശിയായ സതീഷ് മംഗളൂരുവിലെ ഒരു ടെക്സ്റ്റൈല്‍ ഷോപ്പില്‍ പ്രതിമാസം 8,300 രൂപ ശമ്പളത്തില്‍ ജോലി ചെയ്യുകയാണ്. കോവിഡ് മൂലം ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുവരെ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സതീഷിന്റെ യാത്ര. ഇപ്പോള്‍ അദ്ദേഹം പ്രതിദിനം 76 രൂപ ബസ് യാത്രാ നിരക്കില്‍ മാത്രം ചിലവഴിക്കുന്നു. പ്രതിവാര അവധിദിനങ്ങള്‍ ഒഴികെ പ്രതിമാസം 2,000 രൂപ ബസ് യാത്രക്ക് മാത്രമായി മുടക്കുകയാണ്. സതീഷിനെ പോലെ പലര്‍ക്കും ബസ് യാത്രാനിരക്ക് വന്‍ ബാധ്യതയുണ്ടാക്കുകയാണ്. ലോക്ഡൗണിന് മുമ്പ് പ്രതിമാസം 100 രൂപ ട്രെയിന്‍ പാസിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്തിനും മംഗളൂരുവിനും ഇടയില്‍ യാത്ര ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന ധാരണയിലാണ് കാസര്‍കോട് ജില്ലയില്‍ നിന്നുള്ള നിരവധി പേര്‍ തുച്ഛമായ ശമ്പളത്തിന് മംഗളൂരുവിവിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലിക്ക് പോകാന്‍ തുടങ്ങിയത്. പുത്തൂരില്‍ നിന്നുള്ള പലരും പുത്തൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് മുമ്പ് യാത്ര ചെയ്തിരുന്നത്. ഗോവയില്‍ നിന്നുള്ള ട്രെയിനില്‍ കൂടുതലും യാത്ര ചെയ്തിരുന്നത് ആസ്പത്രി സേവനത്തിനായി വരുന്ന ആളുകളാണ്. പ്രതിമാസ പാസുകളില്‍ അത്തരം ട്രെയിനുകളില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഏറെ വിഷമിക്കുന്നു. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് റെയില്‍വേ പാലക്കാട് ഡിവിഷനിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഗോപിനാഥന്‍ പറഞ്ഞു. അതേസമയം ബംഗളൂരുവില്‍ നിന്ന് അടുത്തുള്ള പട്ടണങ്ങളായ ദൊഡാബല്ലാപൂര്‍, ബനസ്വാടി എന്നിവിടങ്ങളിലേക്ക് പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുന്നുണ്ട്. നഗരപ്രദേശത്ത് ജോലിചെയ്യുന്ന ആളുകള്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടുന്നുണ്ട്. വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തീരദേശത്തെ ദരിദ്ര-മധ്യവര്‍ഗ വിഭാഗങ്ങളിലെ സ്ഥിരം യാത്രക്കാര്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.

Related Articles
Next Story
Share it