വിവരാവകാശ അപേക്ഷയില്‍ കോപ്പി നല്‍കിയില്ല; എസ്.ഐക്ക് പിഴ ശിക്ഷ

കാഞ്ഞങ്ങാട്: ഒരു കേസിലെ നിയമപരമായ അഭിപ്രായത്തിന്റെ കോപ്പി വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ തയ്യാറാകാത്ത പൊലീസ് ഓഫീസറെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ശിക്ഷിച്ചു. പിഴ ശിക്ഷയാണ് വിധിച്ചത്. അമ്പലത്തറ എസ്.ഐയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായിരുന്ന എം.ഇ. രാജഗോപാലിനാണ് 2500 രൂപ പിഴ ശിക്ഷ വിധിച്ചു കൊണ്ട് കമ്മീഷന്‍ ഉത്തരവിട്ടത്. ഇരിയ മുട്ടിച്ചരലിലെ ടി.വി മദനന്‍ നല്‍കിയ അപേക്ഷയിലാണ് ഒരു കേസുമായി ബന്ധപ്പെട്ട് രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ആണെന്നും രേഖ അനുവദിക്കുവാന്‍ നിര്‍വാഹമില്ല എന്നുമായിരുന്നു മറുപടി. […]

കാഞ്ഞങ്ങാട്: ഒരു കേസിലെ നിയമപരമായ അഭിപ്രായത്തിന്റെ കോപ്പി വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ തയ്യാറാകാത്ത പൊലീസ് ഓഫീസറെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ശിക്ഷിച്ചു. പിഴ ശിക്ഷയാണ് വിധിച്ചത്. അമ്പലത്തറ എസ്.ഐയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായിരുന്ന എം.ഇ. രാജഗോപാലിനാണ് 2500 രൂപ പിഴ ശിക്ഷ വിധിച്ചു കൊണ്ട് കമ്മീഷന്‍ ഉത്തരവിട്ടത്. ഇരിയ മുട്ടിച്ചരലിലെ ടി.വി മദനന്‍ നല്‍കിയ അപേക്ഷയിലാണ് ഒരു കേസുമായി ബന്ധപ്പെട്ട് രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ആണെന്നും രേഖ അനുവദിക്കുവാന്‍ നിര്‍വാഹമില്ല എന്നുമായിരുന്നു മറുപടി. ഈ മറുപടിയെത്തുടര്‍ന്നാണ് മദനന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് രാജഗോപാല്‍ വിശദീകരണം നല്‍കിയെങ്കിലും കമ്മീഷന്‍ അത് അംഗീകരിച്ചില്ല. അബദ്ധത്താലാണ് ഇത് സംഭവിച്ചതെന്നായിരുന്നു വിശദീകരണം. വിവരാവകാശ നിയമപ്രകാരം ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു കമ്മീഷന്റെ വിലയിരുത്തല്‍.

Related Articles
Next Story
Share it