10ന് മുകളില്‍ ടി.പി.ആര്‍ ഉള്ള ജില്ലകളില്‍ ഇളവുകള്‍ നല്‍കരുത്; അതിവ്യാപനം തുടരുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: 10ന് മുകളില്‍ ടി.പി.ആര്‍ ഉള്ള ജില്ലകളില്‍ യാതൊരു ഇളവുകളും നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. രാജ്യത്ത് കോവിഡ് അതിവ്യാപനം തുടരുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തിയാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഒഡിഷ, അസം, മിസോറാം, മേഘാലയ, ആന്ധ്രപ്രദേശ്, മണിപൂര്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിയാണ് കേന്ദ്രം വിലയിരുത്തിയത്. പത്ത് സംസ്ഥാനങ്ങളിലായി 46 ജില്ലകളില്‍ ടി.പി.ആര്‍ പത്ത് ശതമാനത്തിന് മുകളിലുണ്ട്. അഞ്ചിനും പത്തിനും ഇടയില്‍ 53 ജില്ലകളും ഉണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്ന […]

ന്യൂഡെല്‍ഹി: 10ന് മുകളില്‍ ടി.പി.ആര്‍ ഉള്ള ജില്ലകളില്‍ യാതൊരു ഇളവുകളും നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. രാജ്യത്ത് കോവിഡ് അതിവ്യാപനം തുടരുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തിയാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഒഡിഷ, അസം, മിസോറാം, മേഘാലയ, ആന്ധ്രപ്രദേശ്, മണിപൂര്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിയാണ് കേന്ദ്രം വിലയിരുത്തിയത്.
പത്ത് സംസ്ഥാനങ്ങളിലായി 46 ജില്ലകളില്‍ ടി.പി.ആര്‍ പത്ത് ശതമാനത്തിന് മുകളിലുണ്ട്. അഞ്ചിനും പത്തിനും ഇടയില്‍ 53 ജില്ലകളും ഉണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്ന ജില്ലകളില്‍ ജനങ്ങളുടെ യാത്രയില്‍ നിയന്ത്രണം വേണമെന്നും ആള്‍ക്കൂട്ടമുണ്ടാക്കുന്ന ഒരു കൂടിച്ചേരലും അനുവദിക്കരുതെന്നും കര്‍ശന നിയന്ത്രണം നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍ വേഗത്തിലാക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. 12.31 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.