കേരളത്തില്‍ സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല; ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം തുടരും, രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിയന്ത്രണം കടുപ്പിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന നിലപാടില്‍ സര്‍വക്ഷിയോഗം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും സമ്പൂര്‍ണലോക്ഡൗണ്‍ വേണ്ടെന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയായിരുന്നു. അതേസമയം രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിയന്തണം കടുപ്പിക്കാനും ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണം തുടരാനും തീരുമാനിച്ചു. രാത്രികാല കര്‍ഫ്യൂ തുടരാനും ധാരണയായിട്ടുണ്ട്. ബാറും ബിററേജസ് ഔട്ട്‌ലെറ്റുകളും തുറന്ന് പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് യോഗം വ്യക്തമാക്കി. […]

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന നിലപാടില്‍ സര്‍വക്ഷിയോഗം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും സമ്പൂര്‍ണലോക്ഡൗണ്‍ വേണ്ടെന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയായിരുന്നു. അതേസമയം രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിയന്തണം കടുപ്പിക്കാനും ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണം തുടരാനും തീരുമാനിച്ചു. രാത്രികാല കര്‍ഫ്യൂ തുടരാനും ധാരണയായിട്ടുണ്ട്.
ബാറും ബിററേജസ് ഔട്ട്‌ലെറ്റുകളും തുറന്ന് പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് യോഗം വ്യക്തമാക്കി. കടകള്‍ രാത്രി 7.30ന് തന്നെ അടയ്ക്കണമെന്നും സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്നും യോഗം അഭിപ്രായപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം ആഹ്ലാദ പ്രകടനങ്ങളും കൂട്ടം ചേരലും ഒഴിവാക്കാന്‍ അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വമേധയാ നിര്‍ദ്ദേശിക്കണമെന്നാണ് തീരുമാനം. വോട്ടെണ്ണല്‍ ദിവസം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ചില കോണുകളില്‍ നിന്നും ഉയര്‍ന്ന ആവശ്യം അപ്രായോഗികമാണെന്ന് യോഗം വിലയിരുത്തി. നിലവിലുളള നിയന്ത്രണങ്ങള്‍ അതേപടി തുടരുകയും കുറച്ചുദിവസങ്ങള്‍ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കില്‍ അപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നുമാണ് സര്‍വകക്ഷിയോഗത്തില്‍ അഭിപ്രായമുണ്ടായത്.

Related Articles
Next Story
Share it