രാത്രി എട്ട് മണി കഴിഞ്ഞാല്‍ ബസില്ല, ഓട്ടോയും കുറവ്; കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ദുരിതം
കാസര്‍കോട്: രാത്രികാലത്ത് ട്രെയിന്‍ ഇറങ്ങിവരുന്ന യാത്രക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് എത്താന്‍ വാഹനസൗകര്യം ഇല്ലാത്തത് കടുത്ത ദുരിതമാവുന്നു. കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങുന്ന ദീര്‍ഘദൂര ട്രെയിന്‍ യാത്രക്കാര്‍ക്കാണ് ഇങ്ങനെ ഒരു ദുരിതം. സംസ്ഥാനത്തെ ഒരു ജില്ലാ ആസ്ഥാനത്തുമില്ലാത്ത യാത്രാദുരിതമാണ് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ കാസര്‍കോട്ട് ട്രെയിന്‍ ഇറങ്ങിയാല്‍ അനുഭവിക്കേണ്ടിവരുന്നത്. ഞായറാഴ്ച പോലുള്ള അവധി ദിവസങ്ങളില്‍ ഇരട്ടിയാണ് ദുരിതം. ഗോവ, മുംബൈ, ഡല്‍ഹി, ചെന്നൈ, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ ഇടങ്ങളില്‍ നിന്നും ട്രെയിനില്‍ യാത്ര ചെയ്ത് രാത്രി 10 […]

കാസര്‍കോട്: രാത്രികാലത്ത് ട്രെയിന്‍ ഇറങ്ങിവരുന്ന യാത്രക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് എത്താന്‍ വാഹനസൗകര്യം ഇല്ലാത്തത് കടുത്ത ദുരിതമാവുന്നു. കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങുന്ന ദീര്‍ഘദൂര ട്രെയിന്‍ യാത്രക്കാര്‍ക്കാണ് ഇങ്ങനെ ഒരു ദുരിതം. സംസ്ഥാനത്തെ ഒരു ജില്ലാ ആസ്ഥാനത്തുമില്ലാത്ത യാത്രാദുരിതമാണ് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ കാസര്‍കോട്ട് ട്രെയിന്‍ ഇറങ്ങിയാല്‍ അനുഭവിക്കേണ്ടിവരുന്നത്. ഞായറാഴ്ച പോലുള്ള അവധി ദിവസങ്ങളില്‍ ഇരട്ടിയാണ് ദുരിതം. ഗോവ, മുംബൈ, ഡല്‍ഹി, ചെന്നൈ, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ ഇടങ്ങളില്‍ നിന്നും ട്രെയിനില്‍ യാത്ര ചെയ്ത് രാത്രി 10 മണി കഴിഞ്ഞാല്‍ കാസര്‍കോട്ട് ഇറങ്ങിയാല്‍ ദുരിതം നേരിടുകയാണ് വിധി. ട്രെയിനിലെ തിരക്കുള്ള യാത്ര കഴിഞ്ഞ് ക്ഷീണിതരായി വീടുകളിലും താമസസ്ഥലങ്ങളിലും വേഗത്തില്‍ എത്തണമെന്ന് പ്രതീക്ഷിച്ചെത്തുന്നവര്‍ വാഹനത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നു. കുടുംബസമേതം രാത്രി ഇവിടെ എത്തുന്നവര്‍ക്ക് ദുരിതം പറഞ്ഞറിയാക്കാനാവാത്തതാണ്. പലരും ഒരു കിലോമീറ്റര്‍ നടന്നാണ് ടൗണിലെത്തുന്നത്. റെയില്‍വേ സ്റ്റേഷന്റെയും റോഡിന്റെയും വികസനവുമായി ബന്ധപ്പെട്ട് റോഡുകളില്‍ പല സ്ഥലകളിലും തെരുവ് വിളക്ക് കത്താത്തതും ദുരിതമാവുന്നു. നേരത്തെയുറങ്ങുന്ന നഗരം എന്ന് പറയും പോലെ യാത്രക്കാരും അത് അനുഭവപ്പെടുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്റ് ഉണ്ടെങ്കിലും ഞായാഴ്ചകളില്‍ ഓട്ടോകള്‍ കുറവാണ്. രാത്രി മാത്രമല്ല പുലര്‍ച്ചെയും എത്തുന്ന ട്രെയിനുകളിലെ യാത്രക്കാര്‍ക്കും യാത്രാദുരിതം നേരിടേണ്ടി വരുന്നു. പല ഓട്ടോകളും ദീര്‍ഘ ഓട്ടോ പോകാനാണ് താല്‍പര്യം കാട്ടുന്നതെന്നും ചെറിയ ദൂരത്തേക്ക് പോകാന്‍ താല്‍പര്യപെടുന്നില്ലെന്നും പരാതിയുണ്ട്. തളങ്കര ഭാഗത്ത് നിന്നും ടൗണിലേക്കും പരിസരങ്ങളിലേക്കും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ രാത്രി എട്ട് മണിക്ക് മുമ്പ് തന്നെ സര്‍വ്വീസ് നിര്‍ത്തുന്നു. അവധി ദിവസങ്ങളില്‍ പല സര്‍വ്വീസും വെട്ടി ചുരുക്കുന്നുവെന്നും പരാതിയുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.