കര്‍ഷകര്‍ക്കൊപ്പം തന്നെ; ഡെല്‍ഹി പോലീസ് കേസെടുത്തതിന് പിന്നാലെയും നിലപാടിലുറച്ച് ഗ്രേറ്റ തന്‍ബര്‍ഗ് എന്ന 18കാരി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ഡെല്‍ഹി പോലീസ് കേസെടുത്തതിന് പിന്നാലെയും നിലപാടിലുറച്ച് ഗ്രേറ്റ് തന്‍ബര്‍ഗ് എന്ന 18കാരി. ഇപ്പോഴും കര്‍ഷകര്‍ക്കൊപ്പം തന്നെ എന്ന് വ്യക്തമാക്കിയാണ് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക കൂടിയായ ഗ്രേറ്റ വീണ്ടും ട്വീറ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഡെല്‍ഹി പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും ശത്രുത വളര്‍ത്തുന്നുവെന്നും ആരോപിച്ചാണ് ഡെല്‍ഹി പോലീസ് ഗ്രെറ്റയ്ക്കെതിരെ കേസെടുത്തത്. 'ഞാനിപ്പോഴും കര്‍ഷകര്‍ക്കൊപ്പം തന്നെ, അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. […]

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ഡെല്‍ഹി പോലീസ് കേസെടുത്തതിന് പിന്നാലെയും നിലപാടിലുറച്ച് ഗ്രേറ്റ് തന്‍ബര്‍ഗ് എന്ന 18കാരി. ഇപ്പോഴും കര്‍ഷകര്‍ക്കൊപ്പം തന്നെ എന്ന് വ്യക്തമാക്കിയാണ് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക കൂടിയായ ഗ്രേറ്റ വീണ്ടും ട്വീറ്റ് ചെയ്തത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഡെല്‍ഹി പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും ശത്രുത വളര്‍ത്തുന്നുവെന്നും ആരോപിച്ചാണ് ഡെല്‍ഹി പോലീസ് ഗ്രെറ്റയ്ക്കെതിരെ കേസെടുത്തത്. 'ഞാനിപ്പോഴും കര്‍ഷകര്‍ക്കൊപ്പം തന്നെ, അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വിദ്വേഷമോ, ഭീഷണികളോ മനുഷ്യാവകാശ ലംഘനങ്ങളോ ആ തീരുമാനത്തെ ഒരിക്കലും മാറ്റില്ല. ഫാര്‍മേഴ്സ് പ്രോട്ടസ്റ്റ് എന്ന ഹാഷ്ടാഗോടെ ഗ്രെറ്റ ട്വീറ്റ് ചെയ്തു. വിദേശ സെലിബ്രിറ്റികളുടെ ട്വീറ്റുകള്‍ക്കെതിരം ഇന്ത്യടുഗെതര്‍ എന്ന ഹാഷ്ടാഗുമായി സച്ചിന്‍ ഉള്‍പ്പെടെ വിവിധ കായിക-സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

Related Articles
Next Story
Share it