ലേലം ചെയ്യാന്‍ നടപടിയില്ല; നശിക്കുന്നത് ലക്ഷങ്ങളുടെ മരത്തടികള്‍

ബദിയടുക്ക: അപകടകരമെന്ന് കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ റോഡരികില്‍ നിന്നും മുറിച്ചു മാറ്റിയ ലക്ഷങ്ങള്‍ വില മതിക്കുന്ന മരത്തടികള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലേലം ചെയ്യാന്‍ നടപടിയില്ല.ചെര്‍ക്കള ജാല്‍സൂര്‍ റോഡിലെ ബോവിക്കാനം ടൗണില്‍ നിന്നും മുറിച്ചു നീക്കിയ കൂറ്റന്‍ പ്ലാവ് മരത്തിന്റെ തടിയാണ് മഴയും വെയിലുമേറ്റ് റോഡരികില്‍ കിടന്നു നശിക്കുന്നത്. പാതയോരത്ത് മരങ്ങള്‍ സുരക്ഷിതത്വ ഭീഷണി ഉയര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ മരങ്ങള്‍ മുറിക്കാന്‍ ഉത്തരവ് നല്‍കിയത്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ഇവ വെട്ടിമാറ്റി റോഡരികില്‍ ഇട്ടതല്ലാതെ […]

ബദിയടുക്ക: അപകടകരമെന്ന് കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ റോഡരികില്‍ നിന്നും മുറിച്ചു മാറ്റിയ ലക്ഷങ്ങള്‍ വില മതിക്കുന്ന മരത്തടികള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലേലം ചെയ്യാന്‍ നടപടിയില്ല.
ചെര്‍ക്കള ജാല്‍സൂര്‍ റോഡിലെ ബോവിക്കാനം ടൗണില്‍ നിന്നും മുറിച്ചു നീക്കിയ കൂറ്റന്‍ പ്ലാവ് മരത്തിന്റെ തടിയാണ് മഴയും വെയിലുമേറ്റ് റോഡരികില്‍ കിടന്നു നശിക്കുന്നത്. പാതയോരത്ത് മരങ്ങള്‍ സുരക്ഷിതത്വ ഭീഷണി ഉയര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ മരങ്ങള്‍ മുറിക്കാന്‍ ഉത്തരവ് നല്‍കിയത്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ഇവ വെട്ടിമാറ്റി റോഡരികില്‍ ഇട്ടതല്ലാതെ പിന്നീട് ഇവിടെയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.
ഈ മരങ്ങളുടെ പട്ടിക സോഷ്യല്‍ ഫോറസ്ട്രി തയ്യാറാക്കി വില നിശ്ചയിച്ച് ലേലം ചെയ്തു നല്‍കണമെന്നാണ് മാനദണ്ഡം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.
ഇവ ലേലം ചെയ്താല്‍ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. എന്നാല്‍ അധികൃതരുടെ അനാസ്ഥയില്‍ ഈ തടികളെല്ലാം ചിതലരിച്ച് നശിച്ചു കൊണ്ടിരിക്കുകയാണ്.

Related Articles
Next Story
Share it