വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ നടപടിയില്ല; കര്‍ഷകരുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ പരാക്രമം കാരണം കാര്‍ഷികമേഖലയില്‍ കോടികളുടെ നഷ്ടമുണ്ടാകുമ്പോഴും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ശാശ്വത പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിദ്യാനഗറിലെ ജില്ലാ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഗവ. കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് കര്‍ഷകര്‍ അണിനിരന്നു. കൂട്ടായ്മ ചെയര്‍മാന്‍ സി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി. ഗോപിനാഥന്‍ നായര്‍ സ്വാഗതം പറഞ്ഞു. സുരേഷ്, കൃഷ്ണന്‍ നായര്‍, സുധാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനം ഗേറ്റിന് മുന്നില്‍ […]

കാസര്‍കോട്: കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ പരാക്രമം കാരണം കാര്‍ഷികമേഖലയില്‍ കോടികളുടെ നഷ്ടമുണ്ടാകുമ്പോഴും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ശാശ്വത പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിദ്യാനഗറിലെ ജില്ലാ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഗവ. കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് കര്‍ഷകര്‍ അണിനിരന്നു. കൂട്ടായ്മ ചെയര്‍മാന്‍ സി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി. ഗോപിനാഥന്‍ നായര്‍ സ്വാഗതം പറഞ്ഞു. സുരേഷ്, കൃഷ്ണന്‍ നായര്‍, സുധാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനം ഗേറ്റിന് മുന്നില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു.
വന്യമൃഗങ്ങളുടെ ശല്യം കാരണം കര്‍ഷകര്‍ക്കുണ്ടായ ദുരിതങ്ങള്‍ ബോധിപ്പിച്ചും അധികൃതര്‍ കാട്ടുന്ന അനാസ്ഥ തുറന്നുകാട്ടിയുമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.

Related Articles
Next Story
Share it