മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടം; നമ്പര്‍ 18 ഹോട്ടലുടമയെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തു; സി.സി.ടി.വി ദൃശ്യങ്ങളില്‍ ദുരൂഹതയില്ലെന്ന് പോലീസ്
കൊച്ചി: മോഡലുകളുടെ മരണത്തിനിടയാക്കിയ കൊച്ചിയിലെ വാഹനാപകടത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവത്തില്‍ കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയിയെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തു. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളും റോയ് ഹാജരാക്കിയിരുന്നു. ഡിജെ പാര്‍ട്ടിയുടേത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇന്ന് ഹാജരാക്കിയവയില്‍ ഉണ്ടെങ്കിലും ഇതില്‍ ദുരൂഹമായി ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. അപകടദിവസം ഈ കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ സൈജു ഹോട്ടല്‍ ഉടമ റോയിയെയും […]

കൊച്ചി: മോഡലുകളുടെ മരണത്തിനിടയാക്കിയ കൊച്ചിയിലെ വാഹനാപകടത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവത്തില്‍ കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയിയെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തു. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളും റോയ് ഹാജരാക്കിയിരുന്നു. ഡിജെ പാര്‍ട്ടിയുടേത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇന്ന് ഹാജരാക്കിയവയില്‍ ഉണ്ടെങ്കിലും ഇതില്‍ ദുരൂഹമായി ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.
അപകടദിവസം ഈ കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ സൈജു ഹോട്ടല്‍ ഉടമ റോയിയെയും മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദേശപ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് റോയിയെ ചോദ്യം ചെയ്തത്.
ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് കെ എല്‍ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഓഡി കാറാണ് ഇവരുടെ വാഹനത്തെ പിന്തുടര്‍ന്നത്. 2019ലെ മിസ് കേരള അന്‍സി കബീര്‍ റണ്ണറപ്പ് അഞ്ജന ഷാജന്‍, സുഹൃത്തുക്കളായ ആഷിഖ്, അബ്ദുര്‍ റഹ്മാന്‍ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇവര്‍ മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഓഡി കാര്‍ ഓടിച്ചിരുന്ന സൈജു പോലീസിന് നല്‍കിയ മൊഴി.
എന്നാല്‍ ഹോട്ടലില്‍ നിന്ന് ഓഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്നാണ് അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുര്‍ റഹ് മാന്‍ പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് സൈജുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തത്. അപകടം നടന്ന ശേഷം പിന്തുടര്‍ന്ന ഓഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറിനിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഓഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയില്‍ എത്തി അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
അപകടത്തില്‍ അന്‍സി കബീറും അഞ്ജന ഷാജനും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ആഷിഖ് നാളുകള്‍ക്ക് ശേഷം ആശുപത്രിയിലും മരിച്ചു. ഈ മാസം ഒന്നിനായിരുന്നു അപകടം.