എന്‍.എം.സി.സി വനിതാ വിംഗ് സംരംഭകത്വ സെമിനാര്‍ നടത്തി

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് ചാപ്റ്റര്‍ വനിതാ വിംഗിന്റെ ആഭിമുഖ്യത്തില്‍ സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റിനടുത്ത സ്പീഡ് വേ ഇന്‍ ഹാളില്‍ നടന്ന പരിപാടി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് സജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഈവ്വേള്‍ഡ് സി.ഇ.ഒ സംഗീത അഭയ് മുഖ്യാതിഥിയായിരുന്നു. എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രേഖ, […]

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് ചാപ്റ്റര്‍ വനിതാ വിംഗിന്റെ ആഭിമുഖ്യത്തില്‍ സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റിനടുത്ത സ്പീഡ് വേ ഇന്‍ ഹാളില്‍ നടന്ന പരിപാടി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് സജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഈവ്വേള്‍ഡ് സി.ഇ.ഒ സംഗീത അഭയ് മുഖ്യാതിഥിയായിരുന്നു. എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രേഖ, എന്‍.എം.സി.സി മാനേജിംഗ് കമ്മിറ്റി മെമ്പര്‍ കെ.എസ് അന്‍വര്‍ സാദത്ത്, റോസ സഫാഫ്, അഭയ് തുടങ്ങിയവര്‍ സംസാരിച്ചു.
വനിതാ സംരംഭകര്‍ക്കായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ സ്‌കീമുകളെക്കുറിച്ച് സെമിനാറില്‍ വിശദീകരിച്ചു. എന്‍.എം.സി.സി വനിതാ വിംഗ് ജനറല്‍ കണ്‍വീനര്‍ ഷിഫാനി മുജീബ് സ്വാഗതവും സുമയ്യ റഈസ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it