എന്‍.എം.സി.സി സംരംഭകത്വ മീറ്റ് നടത്തി

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് (എന്‍.എം.സി.സി) കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംരംഭകത്വ മീറ്റ് നടത്തി. ഐ.ടി. സംരംഭങ്ങള്‍ക്കൊപ്പം സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇന്ന് വിജയം കൈവരിക്കുന്ന മോഡലുകളില്‍ നല്ലൊരു ശതമാനവും പരമ്പരാഗത ബിസിനസ്സുകള്‍ ടെക്‌നോളജി സപ്പോര്‍ട്ടോടുകൂടി രൂപമാറ്റം വരുത്തിയവയാണെന്ന് മീറ്റ് അഭിപ്രായപ്പെട്ടു.എന്‍.എം.സി.സി. കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ. ശ്യാംപ്രസാദ് ഉദ്ഘാടനം ചെയ്തു. ഏഷ്യ-പസഫിക് രാജ്യങ്ങളിലെ മികച്ച നൂറ് സ്റ്റാര്‍ട്ടപ്പുകളുടെ ഫോര്‍ബ്‌സ് ഏഷ്യ പട്ടികയില്‍ ഇടം നേടിയ എന്‍ട്രി ആപ്പ് സി.ഇ.ഒയും കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുമായ മുഹമ്മദ് […]

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് (എന്‍.എം.സി.സി) കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംരംഭകത്വ മീറ്റ് നടത്തി. ഐ.ടി. സംരംഭങ്ങള്‍ക്കൊപ്പം സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇന്ന് വിജയം കൈവരിക്കുന്ന മോഡലുകളില്‍ നല്ലൊരു ശതമാനവും പരമ്പരാഗത ബിസിനസ്സുകള്‍ ടെക്‌നോളജി സപ്പോര്‍ട്ടോടുകൂടി രൂപമാറ്റം വരുത്തിയവയാണെന്ന് മീറ്റ് അഭിപ്രായപ്പെട്ടു.എന്‍.എം.സി.സി. കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ. ശ്യാംപ്രസാദ് ഉദ്ഘാടനം ചെയ്തു. ഏഷ്യ-പസഫിക് രാജ്യങ്ങളിലെ മികച്ച നൂറ് സ്റ്റാര്‍ട്ടപ്പുകളുടെ ഫോര്‍ബ്‌സ് ഏഷ്യ പട്ടികയില്‍ ഇടം നേടിയ എന്‍ട്രി ആപ്പ് സി.ഇ.ഒയും കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുമായ മുഹമ്മദ് ഹിസാമുദ്ദീന്‍ മുഖ്യാതിഥിയായിരുന്നു. എന്‍.എം.സി.സി. മാനേജിംഗ് കമ്മിറ്റി അംഗം കെ.എസ്. അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറായി ചുമതലയേറ്റ കെ. സജിത് കുമാറിനെ ചടങ്ങില്‍ അനുമോദിച്ചു. സ്റ്റാര്‍ട്ടപ്പ് മോഡലുകള്‍ എന്ന വിഷയത്തില്‍ മൈസോണ്‍ മാനേജിഗ് ഡയറക്ടര്‍ കെ.സുഭാഷ് ബാബു, സംരംഭകത്വത്തിലെ സാമ്പത്തിക അച്ചടക്കം എന്ന വിഷയത്തില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ ശ്രീലാല്‍ കെ എന്നിവര്‍ സംസാരിച്ചു. ഇന്‍സ്പയറിങ് സ്റ്റോറീസ് എന്ന സെഷനില്‍ ഐവ ഗ്രൂപ്പ് സി.ഇ.ഒ. മുഹമ്മദ് അഷറഫ് പി.എസ്., മൗലവി ഗ്രൂപ്പ് ഡയറക്ടര്‍ എന്‍.കെ. അബ്ദുല്‍ സമദ് എന്നിവര്‍ സംസാരിച്ചു. കേരള കണക്ട് മാനേജിംഗ് ഡയറക്ടര്‍ അഭയന്‍ പി. മോഡറേറ്ററായിരുന്നു. ജന. കണ്‍. മുജീബ് അഹ്‌മദ് സ്വാഗതവും ജോ. കണ്‍വീനര്‍ പ്രസാദ് എം.എന്‍. നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it