പാര്‍ട്ടിക്കുള്ളിലെ ധാരണ: എന്‍മകജെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജിവെച്ചു; പകരം റംല
പെര്‍ള: പാര്‍ട്ടിക്കുള്ളിലെ മുന്‍ ധാരണ പ്രകാരം പരസ്പരം ഉടലെടുത്ത പ്രശ്‌നമെന്ന് പറയുന്നു എന്‍മകജെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജിവെച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുസ്ലീം ലീഗിലെ ഡോ. ജഹ്നാസ് അന്‍സാറാണ് രാജിവെച്ചത്. പഞ്ചായത്ത് അംഗമായി തുടരും. പകരം പത്താം വാര്‍ഡില്‍ നിന്നും വിജയിച്ച റംല വൈസ് പ്രസിഡണ്ടാകും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലയളവില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം രണ്ടര വര്‍ഷം ജഹ്നാസും റംലയും തല്‍ സ്ഥാനം വീതം വെക്കണമെന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍ ധാരണ പ്രകാരമുള്ള കാലാവധി […]

പെര്‍ള: പാര്‍ട്ടിക്കുള്ളിലെ മുന്‍ ധാരണ പ്രകാരം പരസ്പരം ഉടലെടുത്ത പ്രശ്‌നമെന്ന് പറയുന്നു എന്‍മകജെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജിവെച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുസ്ലീം ലീഗിലെ ഡോ. ജഹ്നാസ് അന്‍സാറാണ് രാജിവെച്ചത്. പഞ്ചായത്ത് അംഗമായി തുടരും. പകരം പത്താം വാര്‍ഡില്‍ നിന്നും വിജയിച്ച റംല വൈസ് പ്രസിഡണ്ടാകും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലയളവില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം രണ്ടര വര്‍ഷം ജഹ്നാസും റംലയും തല്‍ സ്ഥാനം വീതം വെക്കണമെന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍ ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും പഞ്ചായത്ത് വൈസ് പ്രസിഡണ്ടായ ഡോ. ജഹ്നാസ് അന്‍സാര്‍ രാജിവെക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കത്തിന് വഴി വെച്ചിരുന്നു. ഇതേതുടര്‍ന്നാണ് ജഹ്നാസ് അന്‍സാര്‍ രാജി സമര്‍പ്പിച്ചത്.
ആരോഗ്യ പരമായും ചില വ്യക്തിപരമായ കാരണങ്ങളാലും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കുന്നതായും അംഗത്വം തുടരുമെന്നും ജഹ്നാസ് തന്നെ അറിയിച്ചിരുന്നതായി മുസ്ലീം ലീഗ് എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ. ഷരീഫ് പറഞ്ഞു.