നാല്‍പത് വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എന്‍ എം അബ്ദുല്ലക്ക് യാത്രയയപ്പ് നല്‍കി

അബുദാബി: നാല്‍പത് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി-കാസര്‍കോട് തളങ്കര മുസ്ലിം ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറിയും നാല് പതിറ്റാണ്ട് കാലം ജമാഅത്തിന്റെ വിവിധ പദവികള്‍ വഹിച്ച സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായ എന്‍ എം അബ്ദുല്ലക്ക് അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് യാത്രയയപ്പ് നല്‍കി. മദിന സായിദ് സ്‌മോക്കി കഫെയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ പ്രസിഡണ്ട് ഡോക്ടര്‍ മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ ഹബീബ് കൊട്ട, അഡ്വക്കേറ്റ് മുഹമ്മദലി, റഹീസ് […]

അബുദാബി: നാല്‍പത് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി-കാസര്‍കോട് തളങ്കര മുസ്ലിം ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറിയും നാല് പതിറ്റാണ്ട് കാലം ജമാഅത്തിന്റെ വിവിധ പദവികള്‍ വഹിച്ച സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായ എന്‍ എം അബ്ദുല്ലക്ക് അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് യാത്രയയപ്പ് നല്‍കി.
മദിന സായിദ് സ്‌മോക്കി കഫെയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ പ്രസിഡണ്ട് ഡോക്ടര്‍ മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ടുമാരായ ഹബീബ് കൊട്ട, അഡ്വക്കേറ്റ് മുഹമ്മദലി, റഹീസ് കണ്ടെത്തില്‍, സെക്രട്ടറിമാരായ സിയാദ് തെരുവത്ത്, യൂനുസ് ഫൈസല്‍ ഇബ്രാഹിം, മുന്‍ പ്രസിഡണ്ട് മുഹമ്മദ് ബാഷ അഷ്ഹദുള്ളാ, ഹസ്സന്‍ ഖത്തര്‍, അനീഫ ബിലാല്‍ പള്ളിക്കാല്‍, സഫ്വാന്‍ മുന്‍ഷി, റിയാസ്, സമീര്‍ തായലങ്ങാടി, മുസ്താഖ് പാദാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു സംസാരിച്ചു .
ജമാഅത്തിന്റെ ഉപഹാരം പ്രസിഡണ്ട് ഡോക്ടര്‍ മൊയ്തീന്‍ എന്‍ എം അബ്ദുല്ലയ്ക്ക് നല്‍കി. എന്‍ എം അബ്ദുല്ല മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ബദ്‌റുദ്ദീന്‍ ബെള്‍ത്ത സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ അന്തുക്കു നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it