നിങ്ങളുടെ നിഴല്‍ ആരുടേതാണ്? നിഗൂഡതകളുടെ ചുരുളഴിക്കാന്‍ ചാക്കോച്ചനും നയന്‍താരയും; 'നിഴല്‍' വെള്ളിയാഴ്ച തീയറ്ററിലെത്തും
കൊച്ചി: നിഗൂഡതകളുടെ ചുരുളഴിക്കാന്‍ നിഴല്‍ വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം നിഗൂഡത നിറഞ്ഞതാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 'നിങ്ങളുടെ നിഴല്‍ ആരുടേതാണ്' എന്ന നിഗൂഢതയുള്ള ചോദ്യമാണ് സിനിമയുടെ പോസ്റ്ററിലുള്ളത്. സമാന സ്വഭാവത്തില്‍ ഉള്ളതായിരുന്നു സിനിമയുടെ ട്രെയ്‌ലറും. ആ സ്ത്രീയും കുട്ടിയും ആരാണെന്ന് കണ്ടുപിടിക്കണം എന്ന ഡയലോഗിലൂടെയാണ് സിനിമയുടെ ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ ആയിരുന്ന അപ്പു […]

കൊച്ചി: നിഗൂഡതകളുടെ ചുരുളഴിക്കാന്‍ നിഴല്‍ വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം നിഗൂഡത നിറഞ്ഞതാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 'നിങ്ങളുടെ നിഴല്‍ ആരുടേതാണ്' എന്ന നിഗൂഢതയുള്ള ചോദ്യമാണ് സിനിമയുടെ പോസ്റ്ററിലുള്ളത്. സമാന സ്വഭാവത്തില്‍ ഉള്ളതായിരുന്നു സിനിമയുടെ ട്രെയ്‌ലറും. ആ സ്ത്രീയും കുട്ടിയും ആരാണെന്ന് കണ്ടുപിടിക്കണം എന്ന ഡയലോഗിലൂടെയാണ് സിനിമയുടെ ട്രെയ്‌ലര്‍ ആരംഭിക്കുന്നത്.
ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് നിഴല്‍. എസ് സഞ്ജീവാണ് തിരക്കഥയൊരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു.
ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. സൗണ്ട് ഡിസൈനിംഗ് അഭിഷേക് എസ് ഭട്ടതിരി നിര്‍വഹിക്കും. നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈനും, റോണക്‌സ് സേവ്യര്‍ മേക്കപ്പും ചെയ്യും.