നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി; തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ന്യൂഡല്‍ഹി: ബിഹാറില്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തുടര്‍ച്ചയായി നാലാം തവണയാണ് ജെ.ഡി.യു നേതാവ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന എന്‍.ഡി.എ യോഗത്തിലാണ് നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത്. എന്‍.ഡി.എ യോഗത്തിന് മുമ്പ്‌ചേര്‍ന്ന യോഗത്തില്‍ നിതീഷ് കുമാറിനെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. ബി.ജെ.പി നേതാവ് സുശീല്‍ മോദി ഉപമുഖ്യമന്ത്രിയായും തുടരും. അതേസമയം ജിതന്‍ റാം മാഞ്ചിയും മുകേഷ് സാനിയും ഉപമുഖ്യമന്ത്രിസ്ഥാനത്തിന് ആവശ്യം ഉന്നയിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇരു കക്ഷികള്‍ക്കും നാല് സീറ്റ് വീതം കിട്ടിയിട്ടുണ്ട്. എന്‍.ഡി.എയില്‍ […]

ന്യൂഡല്‍ഹി: ബിഹാറില്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തുടര്‍ച്ചയായി നാലാം തവണയാണ് ജെ.ഡി.യു നേതാവ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന എന്‍.ഡി.എ യോഗത്തിലാണ് നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത്. എന്‍.ഡി.എ യോഗത്തിന് മുമ്പ്‌ചേര്‍ന്ന യോഗത്തില്‍ നിതീഷ് കുമാറിനെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു.

ബി.ജെ.പി നേതാവ് സുശീല്‍ മോദി ഉപമുഖ്യമന്ത്രിയായും തുടരും. അതേസമയം ജിതന്‍ റാം മാഞ്ചിയും മുകേഷ് സാനിയും ഉപമുഖ്യമന്ത്രിസ്ഥാനത്തിന് ആവശ്യം ഉന്നയിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇരു കക്ഷികള്‍ക്കും നാല് സീറ്റ് വീതം കിട്ടിയിട്ടുണ്ട്.
എന്‍.ഡി.എയില്‍ ജെ.ഡിയുവിന്റെ സീറ്റുവിഹിതം കുറഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. പ്രധാനവകുപ്പുകള്‍ വേണമെന്ന ആവശ്യവുമായി ഇരുകൂട്ടരും രംഗത്തെത്തുകയായിരുന്നു. ആഭ്യന്തരം, വിദ്യാഭ്യാസം, റവന്യൂ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ ബി.ജെ.പി ആവശ്യപ്പെട്ടേക്കുമെന്ന സൂചനയുണ്ട് സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുക ബി.ജെ.പിയായിരിക്കുമെന്ന സൂചനയും നേരത്തെ ബി.ജെ.പി നേതാവ് നല്‍കിയിരുന്നു.

243 അംഗ നിയമസഭയില്‍ 125 സീറ്റുകളാണ് എന്‍.ഡി.എ നേടിയത്. 73 സീറ്റുകള്‍ ബി.ജെ.പി നേടി. 43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചത്.

Related Articles
Next Story
Share it