17 മന്ത്രിമാരെ ഉള്‍പ്പെടുത്തി ബിഹാറിലെ നിതീഷ്‌കുമാര്‍ മന്ത്രിസഭ വികസിപ്പിച്ചു; ബി.ജെ.പിക്ക് 9 മന്ത്രിസ്ഥാനങ്ങള്‍

പാറ്റ്‌ന: ബിഹാര്‍ മന്ത്രിസഭ വീണ്ടും വികസിപ്പിച്ചു. 17 മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് നിതീഷ്‌കുമാര്‍ മന്ത്രിസഭയില്‍ ചൊവ്വാഴ്ച അഴിച്ചുപണി നടത്തിയത്. മുന്നണിയില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ ബി .ജെ.പിക്ക് ഒമ്പത് മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചു. ജെ.ഡി.യുവിന് എട്ട് മന്ത്രിമാരാണുള്ളത്. ആഭ്യന്തരം, വിദ്യാഭ്യാസം അടക്കമുള്ള എല്ലാ പ്രധാന വകുപ്പുകളും ജെ.ഡി.യുവിന് തന്നെയാണ്. ഇതോടെ ബി.ജെ.പിക്ക് മന്ത്രിസഭയില്‍ മൊത്തം 16 അംഗങ്ങളായി. 22 വകുപ്പുകളാണ് ഇവര്‍ ഭരിക്കുന്നത്. ജെ.ഡി.യുവിന് 13 മന്ത്രിമാരും 21 വകുപ്പുകളുമാണുള്ളത്. ജിതന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്കും വികാസ്ശീല്‍ […]

പാറ്റ്‌ന: ബിഹാര്‍ മന്ത്രിസഭ വീണ്ടും വികസിപ്പിച്ചു. 17 മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് നിതീഷ്‌കുമാര്‍ മന്ത്രിസഭയില്‍ ചൊവ്വാഴ്ച അഴിച്ചുപണി നടത്തിയത്. മുന്നണിയില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ ബി .ജെ.പിക്ക് ഒമ്പത് മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചു. ജെ.ഡി.യുവിന് എട്ട് മന്ത്രിമാരാണുള്ളത്. ആഭ്യന്തരം, വിദ്യാഭ്യാസം അടക്കമുള്ള എല്ലാ പ്രധാന വകുപ്പുകളും ജെ.ഡി.യുവിന് തന്നെയാണ്. ഇതോടെ ബി.ജെ.പിക്ക് മന്ത്രിസഭയില്‍ മൊത്തം 16 അംഗങ്ങളായി. 22 വകുപ്പുകളാണ് ഇവര്‍ ഭരിക്കുന്നത്.
ജെ.ഡി.യുവിന് 13 മന്ത്രിമാരും 21 വകുപ്പുകളുമാണുള്ളത്. ജിതന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്കും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും ഓരോ മന്ത്രിമാരെ ലഭിച്ചു. മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ഷാനവാസ് ഹുസൈന്‍ ആണ് മന്ത്രിസഭയിലെ പ്രമുഖന്‍.

Related Articles
Next Story
Share it