പായലേ വിട..പൂപ്പലേ വിട.. ചാണകമേ ശരണം; ചാണകം പൂശി വീട് മോടി പിടിപ്പിക്കൂ; ചാണക പെയിന്റുമായി കേന്ദ്രസര്‍ക്കാര്‍; കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി ചൊവ്വാഴ്ച പുറത്തിറക്കും

ന്യൂഡെല്‍ഹി: ചാണകം കൊണ്ട് പെയിന്റ് നിര്‍മിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെ.വി.ഐ.സി ) ആണ് ചാണക പെയിന്റ് നിര്‍മ്മിക്കുന്നത്. പുതിയ പെയിന്റ് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി ചൊവ്വാഴ്ച പുറത്തിറക്കും. പരിസ്ഥിതി സൗഹൃദവും വിഷരഹിതവുമാണ് പുതിയ പെയിന്റെന്നു മന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. സാധാരണ പെയിന്റില്‍ ഉള്‍പ്പെടുന്ന സാന്ദ്രത കൂടിയ ലോഹങ്ങളായ ഈയം, മെര്‍ക്കുറി, ക്രോമിയം, ആഴ്സെനിക്, തുടങ്ങിയവയൊന്നും ഖാദി പ്രകൃതിക് പെയിന്റിലില്ല. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ […]

ന്യൂഡെല്‍ഹി: ചാണകം കൊണ്ട് പെയിന്റ് നിര്‍മിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെ.വി.ഐ.സി ) ആണ് ചാണക പെയിന്റ് നിര്‍മ്മിക്കുന്നത്. പുതിയ പെയിന്റ് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി ചൊവ്വാഴ്ച പുറത്തിറക്കും. പരിസ്ഥിതി സൗഹൃദവും വിഷരഹിതവുമാണ് പുതിയ പെയിന്റെന്നു മന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

സാധാരണ പെയിന്റില്‍ ഉള്‍പ്പെടുന്ന സാന്ദ്രത കൂടിയ ലോഹങ്ങളായ ഈയം, മെര്‍ക്കുറി, ക്രോമിയം, ആഴ്സെനിക്, തുടങ്ങിയവയൊന്നും ഖാദി പ്രകൃതിക് പെയിന്റിലില്ല. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ അംഗീകാരം ലഭിച്ച ഖാദി പ്രകൃതിക് പെയിന്റിന് വില താരതമ്യേന കുറവായിരിക്കും.

ചാണകം മുഖ്യ ഘടകമായത് കൊണ്ട് തന്നെ പെയിന്റിന് മണമുണ്ടാകില്ല. ഡിസ്‌ടെമ്ബര്‍, പ്ലാസ്റ്റിക് എമല്‍ഷന്‍ എന്നീ രണ്ടു തരത്തിലുള്ള പെയിന്റാണ് വിപണിയിലെത്തുക. ജയ്പൂരിലുള്ള കെ.വി.ഐ.സി കീഴിലുള്ള കുമാരപ്പ നാഷണല്‍ ഹാന്‍ഡ്മേഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പെയിന്റ് വികസിപ്പിച്ചത്.

Related Articles
Next Story
Share it