നിശാഗന്ധി പൂത്തു; മുഹ്‌സിനക്ക് സ്വപ്ന സാഫല്യം

തളങ്കര: മുഹ്‌സിന സമീറിന്റെ വീട്ടുപൂന്തോട്ടത്തില്‍ നിശാഗന്ധിയും പൂത്തു. തളങ്കര ബാങ്കോട് സീനത്ത് നഗറിലെ ബൈത്തുല്‍ ഹംദില്‍ ഇന്നലെ രാത്രിയാണ് വര്‍ഷത്തിലൊരിക്കല്‍ മാത്രം അപൂര്‍വ്വമായി വിടരാറുള്ള നിശാഗന്ധി പൂത്തത്. പൂന്തോട്ടം ഒരുക്കുന്നതിലും കേക്ക് മേക്കിംഗിലും മിടുക്കിയാണ് മുഹ്‌സിന. തന്റെ വീട്ടുവളപ്പില്‍ മനോഹരമായൊരുക്കിയ പൂന്തോട്ടത്തില്‍ ഒരു നിശാഗന്ധി പൂത്തു കാണണമെന്ന മുഹ്‌സിനയുടെ ആഗ്രഹമാണ് ഇന്നലെ രാത്രിപൂവണിഞ്ഞത്. ബന്ധുവും അയല്‍വാസിയുമായ കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോളിന്റെ പൂന്തോട്ടത്തില്‍ ഏതാനും വര്‍ഷങ്ങള്‍ മുമ്പ് നിശാഗന്ധി പൂത്തിരുന്നു.

തളങ്കര: മുഹ്‌സിന സമീറിന്റെ വീട്ടുപൂന്തോട്ടത്തില്‍ നിശാഗന്ധിയും പൂത്തു. തളങ്കര ബാങ്കോട് സീനത്ത് നഗറിലെ ബൈത്തുല്‍ ഹംദില്‍ ഇന്നലെ രാത്രിയാണ് വര്‍ഷത്തിലൊരിക്കല്‍ മാത്രം അപൂര്‍വ്വമായി വിടരാറുള്ള നിശാഗന്ധി പൂത്തത്. പൂന്തോട്ടം ഒരുക്കുന്നതിലും കേക്ക് മേക്കിംഗിലും മിടുക്കിയാണ് മുഹ്‌സിന. തന്റെ വീട്ടുവളപ്പില്‍ മനോഹരമായൊരുക്കിയ പൂന്തോട്ടത്തില്‍ ഒരു നിശാഗന്ധി പൂത്തു കാണണമെന്ന മുഹ്‌സിനയുടെ ആഗ്രഹമാണ് ഇന്നലെ രാത്രിപൂവണിഞ്ഞത്.
ബന്ധുവും അയല്‍വാസിയുമായ കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോളിന്റെ പൂന്തോട്ടത്തില്‍ ഏതാനും വര്‍ഷങ്ങള്‍ മുമ്പ് നിശാഗന്ധി പൂത്തിരുന്നു.

Related Articles
Next Story
Share it