ജനാധിപത്യ മുന്നണിക്ക് ഉജ്ജ്വല വിജയം; നിസാര്‍ തളങ്കര ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട്
ഷാര്‍ജ: ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമടക്കം വിവിധ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെ ഇനി കാസര്‍കോട് തളങ്കര സ്വദേശി നിസാര്‍ തളങ്കര നയിക്കും. അസോസിയേഷന്റെ ഭാരവാഹി സ്ഥാനങ്ങളിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയത്തോടെയാണ് പ്രസിഡണ്ടായി നിസാര്‍ തളങ്കര തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം-ലീഗ് പോഷക സംഘടനകളുടെ കൂട്ടുകെട്ടായ ജനാധിപത്യ മുന്നണിയാണ് വിജയിച്ചത്. അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ പാനല്‍ തിരഞ്ഞെടുക്കപ്പെടുന്നത്.നിലവിലെ പ്രസിഡണ്ട് വൈ.എ. റഹീമിനെ വന്‍ ഭൂരിപക്ഷത്തിന് തോല്‍പിച്ച മാസിന്റെ ശ്രീപ്രകാശ് പുരയത്ത് […]

ഷാര്‍ജ: ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമടക്കം വിവിധ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെ ഇനി കാസര്‍കോട് തളങ്കര സ്വദേശി നിസാര്‍ തളങ്കര നയിക്കും. അസോസിയേഷന്റെ ഭാരവാഹി സ്ഥാനങ്ങളിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയത്തോടെയാണ് പ്രസിഡണ്ടായി നിസാര്‍ തളങ്കര തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം-ലീഗ് പോഷക സംഘടനകളുടെ കൂട്ടുകെട്ടായ ജനാധിപത്യ മുന്നണിയാണ് വിജയിച്ചത്. അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ പാനല്‍ തിരഞ്ഞെടുക്കപ്പെടുന്നത്.
നിലവിലെ പ്രസിഡണ്ട് വൈ.എ. റഹീമിനെ വന്‍ ഭൂരിപക്ഷത്തിന് തോല്‍പിച്ച മാസിന്റെ ശ്രീപ്രകാശ് പുരയത്ത് പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്‍.ആര്‍.ഐ ഫോറത്തിന്റെ ഷാജി ജോണ്‍ ആണ് ട്രഷറര്‍.
മുസ്ലിംലീഗ് പോഷക സംഘടനയായ കെ.എം.സി.സിയും സി.പി.എം അനുകൂല സംഘടനയായ മാസും എന്‍.ആര്‍.ഐ ഫോറവും ചേര്‍ന്നുളള ജനാധിപത്യ മുന്നണി അട്ടിമറി വിജയം നേടുകയായിരുന്നു. പതിനാല് സീറ്റുകളിലേക്ക് നടന്ന മല്‍സരത്തില്‍ പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും അടക്കം പതിമൂന്ന് സീറ്റുകളും ജനാധിപത്യ മുന്നണി സ്വന്തമാക്കി. അടുത്ത രണ്ടുവര്‍ഷം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെ ജനാധിപത്യ മുന്നണി നയിക്കും.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണിക്ക് ആകെ ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. രാവിലെ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കുമ്പോള്‍ 1374 പേരാണ് വോട്ടുചെയ്തത്. അര്‍ധരാത്രിയോടെയാണ് ഫലം പുറത്തുവന്നത്.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള കൂട്ടുകെട്ടാണിതെന്നും തിളക്കമാര്‍ന്ന ഈ വിജയം അസോസിയേഷനെ പൂര്‍വ്വാധികം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവാന്‍ സഹായിക്കുമെന്നും നിസാര്‍ തളങ്കര പറഞ്ഞു. കക്ഷി രാഷ്ട്രീയമല്ല, മറിച്ച് പ്രവാസികളുടെ ക്ഷേമമാണ് ലക്ഷ്യമെന്നും അതിനായി സമാനമനസ്‌കരായ ആരുമായും കൂട്ടുകൂടുമെന്നും നിസാര്‍ വ്യക്തമാക്കി.
കെ.എം.സി.സി നേതാവായ നിസാര്‍ തളങ്കര നിലവില്‍ കെ.എം.സി.സിയുടെ യു.എ.ഇ ദേശീയ കമ്മിറ്റി ട്രഷററും യു.എ.ഇയിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കെസഫിന്റെ ചെയര്‍മാനുമാണ്. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന തളങ്കര കടവത്തെ പരേതനായ മജീദ് തളങ്കരയുടെ മകനാണ്.