കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള ജില്ലയിലെ ആദ്യത്തെ ടൂറിസ്റ്റ് ഫെസിലിറ്റേറ്ററായി നിര്‍മേഷ് കുമാര്‍

കാസര്‍കോട്: ജില്ലയില്‍ നിന്നും ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ടൂറിസ്റ്റ് ഫെസിലിറ്റേറ്റര്‍ അംഗീകാരം ബേക്കലിലെ ടൂറിസ്റ്റ് ഗൈഡ് കുറ്റിക്കോല്‍ പള്ളത്തിങ്കാലിലെ നിര്‍മേഷ് കുമാറിന് ലഭിച്ചു.നിലവില്‍ കേരള ടൂറിസം വകുപ്പിന്റെ അംഗീകൃത ടൂര്‍ ഗൈഡായ നിര്‍മേഷ് കുമാര്‍ എട്ട് വര്‍ഷമായി ടൂറിസം രംഗത്ത് ജില്ലയിലും സംസ്ഥാനത്തെ വിവിധ ഡെസ്റ്റിനേഷനുകളിലും പ്രവര്‍ത്തിച്ചുവരുന്നു. മുന്നാട് പീപ്പിള്‍സ് കോളേജില്‍ നിന്നും ടൂറിസത്തില്‍ ബിരുദവും കോട്ടയം എം.ജി. സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നിലവില്‍ ജിയ ടൂര്‍സ് ആന്റ് ട്രാവല്‍സിലെ ട്രാവല്‍ കണ്‍സല്‍ട്ടന്റ് […]

കാസര്‍കോട്: ജില്ലയില്‍ നിന്നും ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ടൂറിസ്റ്റ് ഫെസിലിറ്റേറ്റര്‍ അംഗീകാരം ബേക്കലിലെ ടൂറിസ്റ്റ് ഗൈഡ് കുറ്റിക്കോല്‍ പള്ളത്തിങ്കാലിലെ നിര്‍മേഷ് കുമാറിന് ലഭിച്ചു.
നിലവില്‍ കേരള ടൂറിസം വകുപ്പിന്റെ അംഗീകൃത ടൂര്‍ ഗൈഡായ നിര്‍മേഷ് കുമാര്‍ എട്ട് വര്‍ഷമായി ടൂറിസം രംഗത്ത് ജില്ലയിലും സംസ്ഥാനത്തെ വിവിധ ഡെസ്റ്റിനേഷനുകളിലും പ്രവര്‍ത്തിച്ചുവരുന്നു. മുന്നാട് പീപ്പിള്‍സ് കോളേജില്‍ നിന്നും ടൂറിസത്തില്‍ ബിരുദവും കോട്ടയം എം.ജി. സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നിലവില്‍ ജിയ ടൂര്‍സ് ആന്റ് ട്രാവല്‍സിലെ ട്രാവല്‍ കണ്‍സല്‍ട്ടന്റ് കൂടിയാണ്.

Related Articles
Next Story
Share it