ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ബാലസോര്‍: ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഡി.ആര്‍.ഡി.ഒ വൃത്തങ്ങള്‍ അറിയിച്ചു. ഭാവിയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് ഡി.ആര്‍.ഡി.ഒ വ്യക്തമാക്കി. 150 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. പ്രതിരോധ ഗവേഷണ വികസന വിഭാഗം (ഡി.ആര്‍.ഡി.ഒ) ആണ് മിസൈല്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതുതലമുറ ആകാശ് മിസൈല്‍ (ആകാശ്-എന്‍ജി) കഴിഞ്ഞ മാസം വിജയകരമായി പരീക്ഷിച്ചിരുന്നു.

ബാലസോര്‍: ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഡി.ആര്‍.ഡി.ഒ വൃത്തങ്ങള്‍ അറിയിച്ചു. ഭാവിയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് ഡി.ആര്‍.ഡി.ഒ വ്യക്തമാക്കി.

150 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. പ്രതിരോധ ഗവേഷണ വികസന വിഭാഗം (ഡി.ആര്‍.ഡി.ഒ) ആണ് മിസൈല്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതുതലമുറ ആകാശ് മിസൈല്‍ (ആകാശ്-എന്‍ജി) കഴിഞ്ഞ മാസം വിജയകരമായി പരീക്ഷിച്ചിരുന്നു.

Related Articles
Next Story
Share it