മംഗളൂരുവില്‍ ഒരാള്‍ക്ക് നിപ ലക്ഷണം; സമ്പര്‍ക്ക പട്ടികയില്‍ മലയാളിയും

മംഗളൂരു: മംഗളൂരുവില്‍ ലാബ് ടെക്‌നിഷ്യന് നിപ രോഗ ലക്ഷണം. ഇയാളുമായുള്ള സമ്പര്‍ക്കപട്ടികയില്‍ മലയാളിയും ഉണ്ടെന്നറിയുന്നു. വെന്‍ലോക് ആസ്പത്രിയിലെ മൈക്രോ ബയോളജിസ്റ്റായി ജോലി ചെയ്യുന്ന കാര്‍വാര്‍ സ്വദേശിയിലാണ് രോഗ ലക്ഷണം കണ്ടെത്തിയത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പരിശോധനാഫലം ലഭിക്കും. തനിക്ക് നിപ ലക്ഷണമുണ്ടെന്ന് ലാബ് ടെക്‌നിഷ്യന്‍ തന്നെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാല്‍ നിപയുടെ എല്ലാ ലക്ഷണങ്ങള്‍ ഇല്ലെന്നും ചെറിയ പനിമാത്രമാണ് ഉള്ളതെന്നും ദക്ഷിണ കന്നഡ ഹെല്‍ത്ത് ഓഫിസര്‍ […]

മംഗളൂരു: മംഗളൂരുവില്‍ ലാബ് ടെക്‌നിഷ്യന് നിപ രോഗ ലക്ഷണം. ഇയാളുമായുള്ള സമ്പര്‍ക്കപട്ടികയില്‍ മലയാളിയും ഉണ്ടെന്നറിയുന്നു. വെന്‍ലോക് ആസ്പത്രിയിലെ മൈക്രോ ബയോളജിസ്റ്റായി ജോലി ചെയ്യുന്ന കാര്‍വാര്‍ സ്വദേശിയിലാണ് രോഗ ലക്ഷണം കണ്ടെത്തിയത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പരിശോധനാഫലം ലഭിക്കും. തനിക്ക് നിപ ലക്ഷണമുണ്ടെന്ന് ലാബ് ടെക്‌നിഷ്യന്‍ തന്നെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാല്‍ നിപയുടെ എല്ലാ ലക്ഷണങ്ങള്‍ ഇല്ലെന്നും ചെറിയ പനിമാത്രമാണ് ഉള്ളതെന്നും ദക്ഷിണ കന്നഡ ഹെല്‍ത്ത് ഓഫിസര്‍ കിഷോര്‍ കുമാര്‍ പറഞ്ഞു. പരിശോധനാഫലം വരുന്നതുവരെ മംഗളൂരു വെന്‍ലോക്ക് ജില്ലാ ആസ്പത്രിയില്‍ ഇയാളെ നിരീക്ഷണത്തിലാക്കി. അടുത്തിടെ ഇയാള്‍ ഗോവയിലേക്ക് യാത്ര നടത്തിയിരുന്നു.
ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. ഏത് ജില്ലക്കാരനാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ലാബ് ടെക്‌നീഷ്യനില്‍ നിപ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിന് തുടര്‍ന്ന് മംഗളൂരു നഗരത്തില്‍ ജാഗ്രത കടുപ്പിച്ചിട്ടുണ്ട്. തലപ്പാടി ചെക്‌പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles
Next Story
Share it