നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികം; സമ്പര്‍ക്ക് സേ സമര്‍ത്ഥന്‍ പരിപാടിക്ക് തുടക്കം

ഉദുമ: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി കാസര്‍കോട് ലോക്‌സഭാ മണ്ഡല തല സമ്പര്‍ക്ക് സേ സമര്‍ത്ഥന്‍ പരിപാടിക്ക് തുടക്കം തുടക്കം കുറിച്ചു.ഇതിന്റെ ഭാഗമായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ആചാരസ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താരുടെ വീട്ടില്‍ ചെന്ന് സമ്പര്‍ക്കം ചെയ്തു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍, സെക്രട്ടറിമാരായ എന്‍. മധു, ഉമ കടപ്പുറം, സെല്‍ കോഡിനേറ്റര്‍ എന്‍. ബാബുരാജ്, മീഡിയ സെല്‍ […]

ഉദുമ: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി കാസര്‍കോട് ലോക്‌സഭാ മണ്ഡല തല സമ്പര്‍ക്ക് സേ സമര്‍ത്ഥന്‍ പരിപാടിക്ക് തുടക്കം തുടക്കം കുറിച്ചു.
ഇതിന്റെ ഭാഗമായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ആചാരസ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താരുടെ വീട്ടില്‍ ചെന്ന് സമ്പര്‍ക്കം ചെയ്തു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍, സെക്രട്ടറിമാരായ എന്‍. മധു, ഉമ കടപ്പുറം, സെല്‍ കോഡിനേറ്റര്‍ എന്‍. ബാബുരാജ്, മീഡിയ സെല്‍ കണ്‍വീനര്‍ വൈ. കൃഷ്ണദാസ്, ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ടി. പുരുഷോത്തമന്‍, വൈസ് പ്രസിഡണ്ട് തമ്പാന്‍ അച്ചേരി, സെക്രട്ടറി ശ്യാം പ്രസാദ്, ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് പ്രദീപ് എം. കോട്ടക്കനി, ഉദുമ പഞ്ചായത്ത് സെക്രട്ടറി മധു അടുക്കത്ത്ബയല്‍, ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി മുരളീകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് മുന്‍കാല പ്രവര്‍ത്തകന്‍ പി.വി. കുമാരന്‍, ദേശീയ കബഡി താരം സാഗര്‍ അച്ചേരിയുടെ വീടും സന്ദര്‍ശിച്ചു.

Related Articles
Next Story
Share it