മംഗളൂരുവില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിംഗിനും ക്രൂരമര്‍ദനത്തിനും വിധേയരാക്കി; പണവും തട്ടിയെടുത്തു; കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയടക്കം 9 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിംഗിനും ക്രൂരമര്‍ദനത്തിനും വിധേയരാക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയക്കം 9 മലയാളി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ചെറുവത്തൂരിലെ ഷിഹാസ് (20), ഇടുക്കി തങ്കമണി കുഴികലായില്‍ നന്ദു ശ്രീകുമാര്‍ (19), തങ്കമണി പീടികയില്‍ അലന്‍ ഷൈജു (19), ഗുരുവായൂര്‍ കാരക്കാട് വീട്ടില്‍ പ്രവീഷ് (21), തൃശൂര്‍ ചാവക്കാട് പുതുവീട്ടില്‍ പി. എന്‍ ഹസന്‍ (21), ചാവക്കാട് പാലക്കലിലെ പി.ആര്‍ വിഷ്ണു (22), ഇടുക്കി തങ്കമണി മന്നാംപറമ്പില്‍ […]

മംഗളൂരു: മംഗളൂരുവില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിംഗിനും ക്രൂരമര്‍ദനത്തിനും വിധേയരാക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയക്കം 9 മലയാളി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ചെറുവത്തൂരിലെ ഷിഹാസ് (20), ഇടുക്കി തങ്കമണി കുഴികലായില്‍ നന്ദു ശ്രീകുമാര്‍ (19), തങ്കമണി പീടികയില്‍ അലന്‍ ഷൈജു (19), ഗുരുവായൂര്‍ കാരക്കാട് വീട്ടില്‍ പ്രവീഷ് (21), തൃശൂര്‍ ചാവക്കാട് പുതുവീട്ടില്‍ പി. എന്‍ ഹസന്‍ (21), ചാവക്കാട് പാലക്കലിലെ പി.ആര്‍ വിഷ്ണു (22), ഇടുക്കി തങ്കമണി മന്നാംപറമ്പില്‍ അഭി അലക്സ് (19), ജാസില്‍ മുഹമ്മദ് (19), തൃശൂര്‍ കണ്ടനശേരി നമ്പഴിക്കാട് ഗോപീകൃഷ്ണ (21) എന്നിവരെയാണ് മംഗളൂരു പാണ്ടേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു ഇന്ദിര കോളേജ് അലൈഡ് ഹെല്‍ത്ത് വിഭാഗത്തില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ കണ്ണൂര്‍ പാപ്പിനിശേരി വേളാപുരം പാന്നേരി വീട്ടില്‍ അമല്‍ ഗിരീഷ്(21), സുഹൃത്ത് കാര്‍ത്തിക് എന്നിവരെ സീനിയര്‍ വിദ്യാര്‍ഥികളായ ഒമ്പതുപേര്‍ കഴിഞ്ഞ ദിവസം രാത്രി മംഗളൂരുവിലെ ഫ്ളാറ്റില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയും റാഗിംഗിന് വിധേയരാക്കുകയുമായിരുന്നു. ഹെല്‍മറ്റുകൊണ്ടും കൈകള്‍ കൊണ്ടും അടിച്ചാണ് ഇവരെ പരിക്കേല്‍പ്പിച്ചത്. ഗിരീഷിന്റെയും കാര്‍ത്തികിന്റെയും അക്കൗണ്ടിലുള്ള പണം ഭീഷണിപ്പെടുത്തി പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായും പരാതിയുണ്ട്. ഒമ്പത് വിദ്യാര്‍ഥികളില്‍ ഏഴ് പേരും കഞ്ചാവ് ഉപയോഗിക്കുന്നതായി വ്യക്തമായി. വൈദ്യപരിശോധനയിലാണ് ഇത് തെളിഞ്ഞത്.

Related Articles
Next Story
Share it