മംഗളൂരുവിലെ രാഘവേന്ദ്രവധം; യുവതി ഉള്‍പ്പെടെ ഒമ്പതുപേര്‍ അറസ്റ്റില്‍

മംഗളൂരു: ദിവസങ്ങള്‍ക്കുമുമ്പ് മംഗളൂരു ബൈക്കംപാടിക്കടുത്ത് മീനകാലിയയില്‍ രാഘവേന്ദ്ര എന്ന രാജയെ കൊലപ്പെടുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്കല്‍ സ്വദേശി സന്ദീപ് എന്ന ചോട്ടെ സന്ദീപ് (45), കൃഷ്ണപുരയിലെ സന്ദീപ് (32), തടമ്പയില്‍ സ്വദേശി ലിഖിത് (31), തുഷാര്‍ തോട്ടബെംഗ്രെയിലെ ദീക്ഷിത് എന്ന കാക്കെ ദീക്ഷിത് (23), മീനകാലിയയില്‍ താമസിക്കുന്ന അമീന്‍ (30), കുളൂര്‍ പഞ്ഞിമൊഗരു സ്വദേശി വിനോദ് കുമാര്‍ (32), ബജ്‌പെ സ്വദേശി ലതേഷ് ജോഗി (27), ബൈക്കംപടി സ്വദേശി സന്ദീപ് […]

മംഗളൂരു: ദിവസങ്ങള്‍ക്കുമുമ്പ് മംഗളൂരു ബൈക്കംപാടിക്കടുത്ത് മീനകാലിയയില്‍ രാഘവേന്ദ്ര എന്ന രാജയെ കൊലപ്പെടുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്കല്‍ സ്വദേശി സന്ദീപ് എന്ന ചോട്ടെ സന്ദീപ് (45), കൃഷ്ണപുരയിലെ സന്ദീപ് (32), തടമ്പയില്‍ സ്വദേശി ലിഖിത് (31), തുഷാര്‍ തോട്ടബെംഗ്രെയിലെ ദീക്ഷിത് എന്ന കാക്കെ ദീക്ഷിത് (23), മീനകാലിയയില്‍ താമസിക്കുന്ന അമീന്‍ (30), കുളൂര്‍ പഞ്ഞിമൊഗരു സ്വദേശി വിനോദ് കുമാര്‍ (32), ബജ്‌പെ സ്വദേശി ലതേഷ് ജോഗി (27), ബൈക്കംപടി സ്വദേശി സന്ദീപ് പുത്രന്‍ (36), കാവൂര്‍ മൂടുഷെഡ്ഡേ സ്വദേശി അക്ഷിത (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിക്ക് ഒളിവില്‍ പോകാന്‍ കൂട്ടുനിന്നതിനും ഗൂഢാലോചന നടത്തിയതിനും സാമ്പത്തിക സഹായം നല്‍കിയതിനുമാണ് അറസ്റ്റ്.

Related Articles
Next Story
Share it