അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കും-പി.കെ. കൃഷ്ണദാസ്

നീലേശ്വരം: അമൃത് ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനേയും ഉള്‍പ്പെടുത്തിയതായി റെയില്‍വേ പാസഞ്ചേഴ്സ് അമ്നിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി. കെ കൃഷ്ണദാസ് അറിയിച്ചു. നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുക. അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ ഏറ്റവും മികച്ച സൗകര്യങ്ങള്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കും. സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ പൂര്‍ണമായും മേല്‍ക്കൂര നിര്‍മ്മിക്കും, കൂടാതെ ആവശ്യമായ സ്ഥലങ്ങളില്‍ വെള്ളവും വെളിച്ചവും ഉറപ്പ് […]

നീലേശ്വരം: അമൃത് ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനേയും ഉള്‍പ്പെടുത്തിയതായി റെയില്‍വേ പാസഞ്ചേഴ്സ് അമ്നിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി. കെ കൃഷ്ണദാസ് അറിയിച്ചു. നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുക. അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ ഏറ്റവും മികച്ച സൗകര്യങ്ങള്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കും. സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ പൂര്‍ണമായും മേല്‍ക്കൂര നിര്‍മ്മിക്കും, കൂടാതെ ആവശ്യമായ സ്ഥലങ്ങളില്‍ വെള്ളവും വെളിച്ചവും ഉറപ്പ് വരുത്തും. ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നും രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് സഞ്ചരിക്കുന്നതിന് ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തും.
പുതിയ നടപ്പാലം ആവശ്യമുണ്ടെകില്‍ നിര്‍മ്മിക്കും. സ്റ്റേഷനില്‍ ആവശ്യമായ സ്ഥലങ്ങളില്‍ പുതിയ ശൗചാലയം നിര്‍മ്മിക്കും.
പാര്‍ക്കിംഗ് ഏരിയ വിപുലീകരിക്കും. ഭിന്നശേഷി സൗഹൃദ സ്റ്റേഷനായി നീലേശ്വരം റെയില്‍വേ സ്റ്റേഷനെ മാറ്റുകയും ചെയ്യുമെന്ന് പി. കെ കൃഷ്ണദാസ് അറിയിച്ചു.

Related Articles
Next Story
Share it