നീലേശ്വരം വെടിക്കെട്ട് അപകടം: ശ്രുതീഷിന്റെ കാതുകളില്‍ നിലക്കുന്നില്ല നടുക്കവും നിലവിളിയും
നീലേശ്വരം: നാലുപേര്‍ ഇതിനോടകം മരണപ്പെട്ട നീലേശ്വരം വെടിക്കെട്ടപകടത്തിന്റെ നടുക്കത്തിലാണ് നീലേശ്വരം പാലായിയിലെ എം. ശ്രുതീഷ്. തെയ്യങ്ങളും അമ്പലങ്ങളും മൊബൈലില്‍ മികച്ച രീതിയില്‍ പകര്‍ത്താന്‍ മിടുക്കനാണ് ശ്രുതീഷ്. ഒക്ടോബര്‍ 28ന് രാത്രി സുഹൃത്തുക്കളോടൊപ്പം അഞ്ഞൂറ്റമ്പലം വീരര്‍കാവിലേക്ക് പോയതായിരുന്നു തെയ്യം കാണാന്‍. അമ്പലത്തിന്റെ അരമതിലിനടുത്താണ് എല്ലാവരും ആദ്യം നിന്നത്. പിറ്റേന്ന് നടക്കാനുള്ള തെയ്യത്തിന്റെ തോറ്റം തുടങ്ങിയപ്പോള്‍ കൂടുതല്‍ ചിത്രം പകര്‍ത്താന്‍ മാറി നിന്നപ്പോഴാണ് വലിയ സ്ഫോടന ശബ്ദം കേട്ടത്. തലയുടെ പിന്‍ഭാഗത്തേക്ക് വലതുവശത്തായി തീ പടര്‍ന്നു. വലതുകൈപത്തിയിലേക്കും. എന്താ സംഭവിച്ചതെന്നറിയാതെ […]

നീലേശ്വരം: നാലുപേര്‍ ഇതിനോടകം മരണപ്പെട്ട നീലേശ്വരം വെടിക്കെട്ടപകടത്തിന്റെ നടുക്കത്തിലാണ് നീലേശ്വരം പാലായിയിലെ എം. ശ്രുതീഷ്. തെയ്യങ്ങളും അമ്പലങ്ങളും മൊബൈലില്‍ മികച്ച രീതിയില്‍ പകര്‍ത്താന്‍ മിടുക്കനാണ് ശ്രുതീഷ്. ഒക്ടോബര്‍ 28ന് രാത്രി സുഹൃത്തുക്കളോടൊപ്പം അഞ്ഞൂറ്റമ്പലം വീരര്‍കാവിലേക്ക് പോയതായിരുന്നു തെയ്യം കാണാന്‍. അമ്പലത്തിന്റെ അരമതിലിനടുത്താണ് എല്ലാവരും ആദ്യം നിന്നത്. പിറ്റേന്ന് നടക്കാനുള്ള തെയ്യത്തിന്റെ തോറ്റം തുടങ്ങിയപ്പോള്‍ കൂടുതല്‍ ചിത്രം പകര്‍ത്താന്‍ മാറി നിന്നപ്പോഴാണ് വലിയ സ്ഫോടന ശബ്ദം കേട്ടത്. തലയുടെ പിന്‍ഭാഗത്തേക്ക് വലതുവശത്തായി തീ പടര്‍ന്നു. വലതുകൈപത്തിയിലേക്കും. എന്താ സംഭവിച്ചതെന്നറിയാതെ പലരും നിലവിളിച്ചോടുന്നു. പിന്നെ ആംബുലന്‍സില്‍ നേരെ നീലേശ്വരത്തെ സഹകരണ ആസ്പത്രിയിലേക്ക്. അവിടെ നിന്ന് ജില്ലാ ആസ്പത്രിയിലേക്ക്. ജില്ലാ ആസ്പത്രിയില്‍ പൊള്ളലേറ്റവരെ കൊണ്ട് നിറഞ്ഞിരുന്നു. പിന്നീട് നേരെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലേക്ക് പോയി. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ശനിയാഴ്ച വൈകീട്ട് ആസ്പത്രി വിട്ടു. എല്ലാ ദിവസവും നീലേശ്വരം താലൂക്ക് ആസ്പത്രിയിലേക്ക് മരുന്ന് വെക്കാന്‍ പോകുന്നുണ്ട്. മറ്റുള്ളവരെ വെച്ച് നോക്കുമ്പോള്‍ തനിക്ക് പരിക്ക് കുഴപ്പമില്ല. എല്ലാവരുടെയും പരിക്കുകള്‍ വേഗം ഭേദമായി തിരിച്ചുവരട്ടെ. ശ്രുതീഷ് പറയുന്നു. ശ്രുതീഷിന്റെ സുഹൃത്തുക്കളില്‍ മറ്റ് രണ്ട് പേര്‍ക്കും പൊള്ളലേറ്റിരുന്നു. ഇവര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.