കണ്ണൂര്‍ പരിയാരത്തെ കരാറുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നീലേശ്വരം സ്വദേശി അറസ്റ്റില്‍; ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാറും പിടികൂടി
നീലേശ്വരം: കണ്ണൂര്‍ ജില്ലയിലെ പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കരാറുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നീലേശ്വരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ എം കൃഷ്ണദാസിനെ(20)യാണ് കേസന്വേഷിക്കുന്ന പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കരാറുകാരനായ പരിയാരം വിളയാങ്കോട്ടെ പി.വി സുരേഷ്ബാബു(52)വിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ആളാണ് കൃഷ്ണദാസെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണദാസ് ബി.എസ്.എന്‍.എല്‍ നീലേശ്വരം എക്സ്ചേഞ്ചിന് സമീപത്തെ ഒരു കടയില്‍ സെയില്‍സ്മാനാണ്. പരിയാരം പൊലീസ് നീലേശ്വരത്തെ കടയിലെത്തിയാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. കരാറുകാരനെ […]

നീലേശ്വരം: കണ്ണൂര്‍ ജില്ലയിലെ പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കരാറുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നീലേശ്വരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ എം കൃഷ്ണദാസിനെ(20)യാണ് കേസന്വേഷിക്കുന്ന പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കരാറുകാരനായ പരിയാരം വിളയാങ്കോട്ടെ പി.വി സുരേഷ്ബാബു(52)വിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ആളാണ് കൃഷ്ണദാസെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണദാസ് ബി.എസ്.എന്‍.എല്‍ നീലേശ്വരം എക്സ്ചേഞ്ചിന് സമീപത്തെ ഒരു കടയില്‍ സെയില്‍സ്മാനാണ്. പരിയാരം പൊലീസ് നീലേശ്വരത്തെ കടയിലെത്തിയാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. കരാറുകാരനെ അക്രമിക്കാനായി പ്രതികള്‍ സഞ്ചരിച്ച കാറും കൃഷ്ണദാസില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. ഈ കേസിലെ മറ്റൊരു പ്രതിയായ നീലേശ്വരം പള്ളിക്കരയിലെ കെ സുധീഷിനെ(34) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുധീഷ് അടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തില്‍ കൃഷ്ണദാസും ഉള്‍പ്പെട്ടതായി വ്യക്തമായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് രാത്രിയാണ് പി.വി. സുരേഷ്ബാബുവിന് നേരെ അക്രമമുണ്ടായത്.