നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗന്ദര്യവത്ക്കരിച്ച റെയില്‍വേ സ്റ്റേഷന്‍ റോഡ് 23ന് നാടിന് സമര്‍പ്പിക്കും

നീലേശ്വരം: നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗന്ദര്യവത്ക്കരിച്ച നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ റോഡ് 23ന് നാടിന് സമര്‍പ്പിക്കും. രാവിലെ 11ന് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. പി.സി. ഹരികൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്ത മുഖ്യാതിഥിയാകും. പദ്ധതിയുടെ ഭാഗമായി പാര്‍ക്കിങ് സൗകര്യങ്ങളുടെ വിപുലീകരണം, പൂന്തോട്ട നിര്‍മാണം, ഇന്റര്‍ലോക്ക് പാകല്‍ എന്നിവ പൂര്‍ത്തീകരിച്ചു. 25 ലക്ഷം രൂപ ചെലവുവന്ന പദ്ധതിയില്‍ 20 ലക്ഷം രൂപയും റോട്ടറി അംഗങ്ങളില്‍ നിന്നാണ് സ്വരൂപിച്ചത്. റോട്ടറിയുടെ പ്രവര്‍ത്തനത്തിന് […]

നീലേശ്വരം: നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗന്ദര്യവത്ക്കരിച്ച നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ റോഡ് 23ന് നാടിന് സമര്‍പ്പിക്കും. രാവിലെ 11ന് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. പി.സി. ഹരികൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്ത മുഖ്യാതിഥിയാകും. പദ്ധതിയുടെ ഭാഗമായി പാര്‍ക്കിങ് സൗകര്യങ്ങളുടെ വിപുലീകരണം, പൂന്തോട്ട നിര്‍മാണം, ഇന്റര്‍ലോക്ക് പാകല്‍ എന്നിവ പൂര്‍ത്തീകരിച്ചു. 25 ലക്ഷം രൂപ ചെലവുവന്ന പദ്ധതിയില്‍ 20 ലക്ഷം രൂപയും റോട്ടറി അംഗങ്ങളില്‍ നിന്നാണ് സ്വരൂപിച്ചത്. റോട്ടറിയുടെ പ്രവര്‍ത്തനത്തിന് പിന്‍തുണയായി എന്‍.എസ്.സി. ബാങ്ക് ഉള്‍പ്പെടെ വ്യക്തികളും സംഘടനകളും വലിയ പിന്‍തുണയാണ് നല്‍കിയതെന്ന് പത്രസമ്മേളനത്തില്‍ പദ്ധതിയുടെ ചെയര്‍മാന്‍ അഡ്വ. കെ.കെ. നാരായണന്‍ പറഞ്ഞു. റോട്ടറി പ്രസിഡണ്ട് പി.വി. സുജിത്ത് കുമാര്‍, ടി.വി. വിജയന്‍, പി. രാധാകൃഷ്ണന്‍ നായര്‍, പി.ഇ. ഷാജിത്, സി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it