നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ റോഡ് സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയാകുന്നു. ഈ മാസം തന്നെ പദ്ധതി നാടിന് സമര്‍പ്പിക്കുമെന്ന് നീലേശ്വരം റോട്ടറി ക്ലബ് അറിയിച്ചു. വളരെയേറെ വിസന സാധ്യതകളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന നീലേശ്വരം നഗരത്തിന് ഒരു തിലകക്കുറിയായിരിക്കും ഇതെന്ന് റോട്ടറി ക്ലബ് ഭാരവാഹികള്‍ വ്യക്തമാക്കി. 22 ലക്ഷം രൂപ ചെലവിട്ടാണ് റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ ഇരുവശവും ഇന്റര്‍ലോക്ക് പാകല്‍, പൂന്തോട്ട നിര്‍മാണം, ഇരിപ്പിട സൗകര്യം ഒരുക്കല്‍, കാര്‍ പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കല്‍ തുടങ്ങിയ പൂര്‍ത്തിയാക്കുന്നത്. നീലേശ്വരം മേല്‍ പാലം […]

നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ റോഡ് സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയാകുന്നു. ഈ മാസം തന്നെ പദ്ധതി നാടിന് സമര്‍പ്പിക്കുമെന്ന് നീലേശ്വരം റോട്ടറി ക്ലബ് അറിയിച്ചു. വളരെയേറെ വിസന സാധ്യതകളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന നീലേശ്വരം നഗരത്തിന് ഒരു തിലകക്കുറിയായിരിക്കും ഇതെന്ന് റോട്ടറി ക്ലബ് ഭാരവാഹികള്‍ വ്യക്തമാക്കി. 22 ലക്ഷം രൂപ ചെലവിട്ടാണ് റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ ഇരുവശവും ഇന്റര്‍ലോക്ക് പാകല്‍, പൂന്തോട്ട നിര്‍മാണം, ഇരിപ്പിട സൗകര്യം ഒരുക്കല്‍, കാര്‍ പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കല്‍ തുടങ്ങിയ പൂര്‍ത്തിയാക്കുന്നത്. നീലേശ്വരം മേല്‍ പാലം മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെ റോഡിന്റെ ഇരുവശവും നവീകരിച്ചിട്ടുണ്ട്. നീലേശ്വരം നഗരസഭയുടെ സഹകരണത്തോടെയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. നാല് ലക്ഷം രൂപ ചെലവില്‍ നീലേശ്വരം മുന്‍സിപ്പാലിറ്റി റെയില്‍വേ സ്റ്റേഷനിലേക്ക് ആധുനീക രീതിയില്‍ റോഡും നിര്‍മ്മിച്ചിട്ടുണ്ട്. പദ്ധതി പ്രദേശം എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍, എം. രാജഗോപാല്‍ എം.എല്‍ .എ എന്നിവര്‍ സന്ദര്‍ശിച്ചു റോട്ടറി ക്ലബിനെ അനുമോദിച്ചിരുന്നു. മലബാറില്‍ റെയില്‍വെയുടെ കീഴില്‍ ഏറ്റവും കൂടുതല്‍ ഭൂമി ഉള്ളത് നീലേശ്വരത്താണ്. റെയില്‍വേ മേഖലയില്‍ നീലേശ്വരത്തിന്റെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ടാണ് പുതിയ നവീകരണമെന്ന് റോട്ടറി ക്ലബ് പ്രസിഡണ്ട് പി.വി സുജിത് കുമാര്‍ അറിയിച്ചു. റെയില്‍വേ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഭാവിയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ ഭൂമി ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മദ്രാസ് മെയില്‍, കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി, നേത്രാവതി എക്‌സ്പ്രസ്സ്, പുതുച്ചേരി എക്‌സ്പ്രസ്, കേരള സംപ്രകാന്തി എക്സ്പ്രസ്സ്, ഓഖ- എറണാകുളം എക്സ്പ്രസ്സ് എന്നീ വണ്ടികള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കുമെന്നാണ് പ്രതീക്ഷ.

Related Articles
Next Story
Share it