നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം ഉയര്‍ത്തല്‍ അന്തിമഘട്ടത്തിലേക്ക്
നീലേശ്വരം: റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്ലാറ്റ് ഫോം ഉയര്‍ത്തല്‍ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്. ഏറ്റവുമുമൊടുവിലായി പ്ലാറ്റ്ഫോം മണ്ണിട്ട് ഉയര്‍ത്തി. ഇനി മണ്ണ് ഉറച്ചതിനുശേഷം കോണ്‍ക്രീറ്റ് ചെയ്യും. മാര്‍ച്ച് അവസാനത്തോടെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കുറച്ചുകാലം നിര്‍ത്തിവെച്ചിരുന്ന പണി ഡിസംബറിലാണ് പുനരാരംഭിച്ചത്. ഈ സമയം മണ്ണ് കിട്ടാത്ത പ്രതിസന്ധിയും നേരിട്ടിരുന്നു. തുടര്‍ന്ന് അധികൃതര്‍ മണ്ണ് ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി. നിലവില്‍ തീവണ്ടികള്‍ പൂര്‍ണതോതില്‍ ഓടാത്തതിനാല്‍ യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ വേഗത്തില്‍ പണി തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് കരാറുകാരനായ തൃശ്ശൂരിലെ ജോണ്‍സണ്‍. 82.5 […]

നീലേശ്വരം: റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്ലാറ്റ് ഫോം ഉയര്‍ത്തല്‍ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്. ഏറ്റവുമുമൊടുവിലായി പ്ലാറ്റ്ഫോം മണ്ണിട്ട് ഉയര്‍ത്തി. ഇനി മണ്ണ് ഉറച്ചതിനുശേഷം കോണ്‍ക്രീറ്റ് ചെയ്യും. മാര്‍ച്ച് അവസാനത്തോടെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കുറച്ചുകാലം നിര്‍ത്തിവെച്ചിരുന്ന പണി ഡിസംബറിലാണ് പുനരാരംഭിച്ചത്. ഈ സമയം മണ്ണ് കിട്ടാത്ത പ്രതിസന്ധിയും നേരിട്ടിരുന്നു.
തുടര്‍ന്ന് അധികൃതര്‍ മണ്ണ് ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി. നിലവില്‍ തീവണ്ടികള്‍ പൂര്‍ണതോതില്‍ ഓടാത്തതിനാല്‍ യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ വേഗത്തില്‍ പണി തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് കരാറുകാരനായ തൃശ്ശൂരിലെ ജോണ്‍സണ്‍. 82.5 ലക്ഷം രൂപ ചെലവില്‍ 450 മീറ്റര്‍ നീളത്തിലാണ് നീലേശ്വരത്തെ പ്ലാറ്റ് ഫോം ഉയര്‍ത്തുന്നത്. ദിവസേന നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനിലില്‍ ഒന്നാം പ്ലാറ്റ്ഫോം നേരത്തെ ഉയര്‍ത്തിയിരുന്നു. രണ്ടാം പ്ലാറ്റ് ഫോം ഉയര്‍ത്താത്തതിനാല്‍ വണ്ടിയില്‍നിന്ന് ഇറങ്ങുമ്പോള്‍ ഒട്ടേറെപ്പേര്‍ക്ക് വീണ് പരിക്കേറ്റിരുന്നു. പ്ലാറ്റ്ഫോം ഉയര്‍ത്തല്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ പാതിവഴിയില്‍ നിര്‍ത്തിയിരിക്കുന്ന കംപ്യൂട്ടര്‍ അനൗണ്‍സ്മെന്റ് സംവിധാനത്തിന്റെ പണി പുനരാരംഭിക്കാന്‍ സാധിക്കൂ.
ബളാല്‍, കയ്യൂര്‍ ചീമേനി, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ചെറുവത്തുര്‍, മടിക്കൈ തുടങ്ങിയ മലയോര തീരദേശ പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്നത് നീലേശ്വരം സ്റ്റേഷനെയാണ്. നീലേശ്വരം സ്വദേശി മനോജിന്റെ നേതൃത്വത്തില്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചു നിരവധി വികസന പ്രവര്‍ത്തികളാണ് പുരോഗമിക്കുന്നത്.