നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റ് തുറന്നതിന് പിന്നാലെ വീണ്ടും തകരാറായി

കാഞ്ഞങ്ങാട്: നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റ് തകരാറായതിനെ തുടര്‍ന്ന് 10 മണിക്കൂര്‍ അടഞ്ഞുകിടന്നതിന് പിന്നാലെ വൈകിട്ട് രാത്രി വൈകിട്ട് തുറന്നെങ്കിലും ഇന്ന് രാവിലെ വീണ്ടും തകരാറായി. ഇതോടെ വാഹനങ്ങളെ കോട്ടപ്പുറം വഴിതിരിച്ചുവിടുകയാണ്. ഇന്നലെ രാവിലെ രണ്ട് മണിക്കൂറിലേറെ നേരമാണ് അടഞ്ഞുകിടന്നത്. തുടര്‍ന്ന് ഗതാഗത സ്തംഭനമുണ്ടായി. ഇവിടെ തകരാര്‍ പരിഹരിച്ച് നാലുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ വീണ്ടും കുടുങ്ങി. ഇതോടെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ പെട്ടു. തകരാറ് പരിഹരിച്ചെങ്കിലും ഇന്ന് രാവിലെയാണ് വീണ്ടും തുറക്കാന്‍ കഴിയാതെ വന്നത്. […]

കാഞ്ഞങ്ങാട്: നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റ് തകരാറായതിനെ തുടര്‍ന്ന് 10 മണിക്കൂര്‍ അടഞ്ഞുകിടന്നതിന് പിന്നാലെ വൈകിട്ട് രാത്രി വൈകിട്ട് തുറന്നെങ്കിലും ഇന്ന് രാവിലെ വീണ്ടും തകരാറായി. ഇതോടെ വാഹനങ്ങളെ കോട്ടപ്പുറം വഴിതിരിച്ചുവിടുകയാണ്. ഇന്നലെ രാവിലെ രണ്ട് മണിക്കൂറിലേറെ നേരമാണ് അടഞ്ഞുകിടന്നത്. തുടര്‍ന്ന് ഗതാഗത സ്തംഭനമുണ്ടായി. ഇവിടെ തകരാര്‍ പരിഹരിച്ച് നാലുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ വീണ്ടും കുടുങ്ങി. ഇതോടെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ പെട്ടു. തകരാറ് പരിഹരിച്ചെങ്കിലും ഇന്ന് രാവിലെയാണ് വീണ്ടും തുറക്കാന്‍ കഴിയാതെ വന്നത്. പിന്നീട് അവ പരിഹരിച്ച് സാധാരണ നിലയിലാക്കിയിട്ടുണ്ട്. ഇടയ്ക്കിടെ ഗേറ്റ് തകരാറാകുന്നതില്‍ നാട്ടുകാരിലും ഡ്രൈവര്‍മാരിലും കടുത്ത അമര്‍ഷമുയര്‍ന്നിട്ടുണ്ട്. മേല്‍പ്പാലം സജ്ജമായിട്ടും വാഹനങ്ങള്‍ കിലോമീറ്ററോളം ചുറ്റി ഊടുവഴികളിലൂടെ പോകേണ്ട അവസ്ഥയാണ് ഇപ്പോഴുമുള്ളത്. പാലത്തിന്റെ ബലസുരക്ഷാ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത് കാരണമാണ് തുറക്കാത്തതെന്നും പറയുന്നു. അതിനിടെ മേല്‍പ്പാലം സുരക്ഷാ പരിശോധനയ്ക്ക് അധികൃതര്‍ നാളെ എത്തുമെന്നാണറിയുന്നത്.

Related Articles
Next Story
Share it