രാത്രികാല പോസ്റ്റുമോര്‍ട്ടം: എന്‍.എ നെല്ലിക്കുന്നിന്റെ നിയമപോരാട്ടത്തിനും വിജയം

കാസര്‍കോട്: മരണം തന്നെ വലിയൊരു ദുഖമാണ്. മൃതദേഹങ്ങള്‍ രാത്രി മുഴുവനും സര്‍ക്കാര്‍ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ കിടക്കേണ്ടിവരുന്ന അവസ്ഥ അതിദയനീയവും. ഇതിനെതിരെയാണ് ഒരു പതിറ്റാണ്ടോളമായി കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് പോരാട്ടം നടത്തിയത്. 11 തവണ നിയമസഭയില്‍ സബ്മിഷന്‍ കൊണ്ടുവന്നു. ആദ്യമൊക്കെ പലരും ചിരിച്ചു. എന്നാല്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാകുന്ന ആവശ്യവുമായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിരന്തരം നിയമസഭയില്‍ ശബ്ദിച്ചുകൊണ്ട് തന്നെയിരുന്നു. ഇതിന്റെ ഫലമായാണ് 2015ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലും കാസര്‍കോട് […]

കാസര്‍കോട്: മരണം തന്നെ വലിയൊരു ദുഖമാണ്. മൃതദേഹങ്ങള്‍ രാത്രി മുഴുവനും സര്‍ക്കാര്‍ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ കിടക്കേണ്ടിവരുന്ന അവസ്ഥ അതിദയനീയവും. ഇതിനെതിരെയാണ് ഒരു പതിറ്റാണ്ടോളമായി കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് പോരാട്ടം നടത്തിയത്. 11 തവണ നിയമസഭയില്‍ സബ്മിഷന്‍ കൊണ്ടുവന്നു. ആദ്യമൊക്കെ പലരും ചിരിച്ചു. എന്നാല്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാകുന്ന ആവശ്യവുമായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിരന്തരം നിയമസഭയില്‍ ശബ്ദിച്ചുകൊണ്ട് തന്നെയിരുന്നു. ഇതിന്റെ ഫലമായാണ് 2015ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലും കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് ഉത്തരവിറക്കിയത്. എന്നാല്‍ ഡോക്ടര്‍മാരുടെ സംഘടന ഇതിനെതിരായിരുന്നു. രാത്രികാലങ്ങളില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് അവര്‍ തടസ്സവാദങ്ങള്‍ ഉന്നയിച്ചു. സര്‍ക്കാര്‍ ഉത്തരവ് നടപ്പാവാതെ ആറ് വര്‍ഷം നീണ്ടുപോയി. എന്നാല്‍ ഇന്നലെ കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിന് ശക്തമായ താക്കീത് നല്‍കി. ആറുമാസത്തിനകം മെഡിക്കല്‍ കോളേജുകളില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം പ്രാബല്യത്തില്‍ കൊണ്ടുവരണം. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും രാത്രികാല പോസ്റ്റുമോര്‍ട്ടം ആരംഭിക്കണം. ആദ്യം നോക്കേണ്ടത് പൗരന്‍ എന്ന നിലയിലുള്ള അവകാശമാണ്. ജനറല്‍ ആസ്പത്രിയില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് ആവശ്യമായ ജീവനക്കാര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുമാസത്തിനുള്ളില്‍ ഒരുക്കണം. അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്താല്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കേണ്ട ചുമതല സര്‍ക്കാറിനാണ്. അതിനുള്ള ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുകയും വേണം-ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവില്‍ പറയുന്നു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സര്‍ക്കാറില്‍ നടത്തിയ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2015 ഒക്ടോബര്‍ 26ലെ സര്‍ക്കാര്‍ ഉത്തരവിലാണ് രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഇത് നടപ്പിലാക്കാന്‍ വൈകിയത് എന്തേ എന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ സര്‍ക്കാറിനോട് ചോദിച്ചു.
സര്‍ക്കാര്‍ ഉത്തരവിനെതിരെ ഡോക്ടര്‍മാര്‍ എതിര്‍പ്പുമായി കോടതിയില്‍ എത്തിയപ്പോള്‍ ഒരു പോരാളിയെ പോലെ അവിടേയും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ രംഗപ്രവേശം ചെയ്യുകയായിരുന്നു. ഡോക്ടര്‍മാര്‍ നല്‍കിയ റിട്ടിനെതിരെ കക്ഷിചേര്‍ന്നുകൊണ്ടായിരുന്നു ഇത്. രാത്രികാല പോസ്റ്റുമോര്‍ട്ടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയെ എന്‍.എ നെല്ലിക്കുന്ന് ഹൈക്കോടതിയില്‍ നഖശിഖാന്തം എതിര്‍ക്കുകയായിരുന്നു. ഒടുവില്‍ ഹൈക്കോടതി വിധി ഡോക്ടര്‍മാര്‍ക്കെതിരായി.
തന്റെ ഇടപെടലിലൂടെ ഇങ്ങനെ ഒരു ഉത്തരവ് ഉണ്ടായതില്‍ ഏറെ സന്തോഷമുണ്ടെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രതികരിച്ചു. നിരന്തരമായി നടത്തിയ നിയമ പോരാട്ടത്തിനു പുറമേ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 4 ചേംബര്‍ മോര്‍ച്ചറി ഫ്രീസര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് വാങ്ങി നല്‍കി. രാത്രി പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആവശ്യമായ വെളിച്ചത്തിനുള്ള സംവിധാനവും ആസ്പത്രിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് -എം.എല്‍.എ പറഞ്ഞു.

Related Articles
Next Story
Share it