ലൈറ്റ് തെളിയിച്ചും കരയോട് ചേര്‍ന്നും രാത്രികാല മത്സ്യബന്ധനം; മൂന്നു ബോട്ടുകള്‍ പിടിച്ചു

കാഞ്ഞങ്ങാട്: ലൈറ്റ് തെളിയിച്ചും കരയോട് ചേര്‍ന്നും മീന്‍ പിടിച്ചതിനും മുന്നു ബോട്ടുകള്‍ പിടികൂടി. പുഞ്ചാവി കടപ്പുറത്തുനിന്നും 18 കിലോമിറ്ററോളം ദൂരെ വച്ച് ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി സുരേന്ദ്രന്റെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ണൂര്‍ വിഭാഗവും കാസര്‍കോട് ജില്ലയിലെ ഫിഷറിസ് റെസ്‌ക്യു വിഭാഗവും തൃക്കരിപ്പൂര്‍, ബേക്കല്‍, ഷിറിയ തീര പൊലീസും സംയുക്തമായി നടത്തിയ പട്രോളിങ്ങിനിടെയാണ് ബോട്ടുകള്‍ പിടികൂടിയത്. ഇതില്‍ രണ്ടു ബോട്ടുകള്‍ ലൈറ്റ് തെളിയിച്ച് മീന്‍ പിടിച്ചതിനും ഒരു ബോട്ട് കരയോട് ചേര്‍ന്ന് മീന്‍ പിടിച്ചതിനുമാണ് പിടികൂടിയത്. […]

കാഞ്ഞങ്ങാട്: ലൈറ്റ് തെളിയിച്ചും കരയോട് ചേര്‍ന്നും മീന്‍ പിടിച്ചതിനും മുന്നു ബോട്ടുകള്‍ പിടികൂടി.
പുഞ്ചാവി കടപ്പുറത്തുനിന്നും 18 കിലോമിറ്ററോളം ദൂരെ വച്ച് ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി സുരേന്ദ്രന്റെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ണൂര്‍ വിഭാഗവും കാസര്‍കോട് ജില്ലയിലെ ഫിഷറിസ് റെസ്‌ക്യു വിഭാഗവും തൃക്കരിപ്പൂര്‍, ബേക്കല്‍, ഷിറിയ തീര പൊലീസും സംയുക്തമായി നടത്തിയ പട്രോളിങ്ങിനിടെയാണ് ബോട്ടുകള്‍ പിടികൂടിയത്.
ഇതില്‍ രണ്ടു ബോട്ടുകള്‍ ലൈറ്റ് തെളിയിച്ച് മീന്‍ പിടിച്ചതിനും ഒരു ബോട്ട് കരയോട് ചേര്‍ന്ന് മീന്‍ പിടിച്ചതിനുമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. കണ്ണൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സബ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍, ബേക്കല്‍ കോസ്റ്റല്‍ സബ് ഇന്‍സ്‌പെക്ടര്‍ രമേശന്‍, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ ജിജോമോന്‍ തുടങ്ങി ഇരുപതോളം ജീവനക്കാരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it