സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ വീണ്ടും വരുന്നു; രാത്രി 10 മുതല്‍ രാവിലെ ആറ് വരെ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ വീണ്ടും വരുന്നു. രാത്രി 10 മുതല്‍ രാവിലെ ആറ് വരെ നിയന്ത്രണം ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് കോവിഡ് നിരക്ക് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. അടുത്ത ആഴ്ച മുതലാണ് സംസ്ഥാന വ്യാപകമായി രാത്രികാല കര്‍ഫ്യൂ നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പ്രതിവാര രോഗബാധ-ജനസംഖ്യാ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും ഇന്നുചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാരെ […]

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ വീണ്ടും വരുന്നു. രാത്രി 10 മുതല്‍ രാവിലെ ആറ് വരെ നിയന്ത്രണം ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് കോവിഡ് നിരക്ക് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. അടുത്ത ആഴ്ച മുതലാണ് സംസ്ഥാന വ്യാപകമായി രാത്രികാല കര്‍ഫ്യൂ നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

പ്രതിവാര രോഗബാധ-ജനസംഖ്യാ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും ഇന്നുചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാരെ ജില്ലകളിലേക്ക് പ്രത്യേകമായി നിയോഗിച്ചു. ഈ ഓഫീസര്‍മാര്‍ തിങ്കളാഴ്ച ചുമതല ഏറ്റെടുക്കും.

എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്.പിമാര്‍ കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാരായിരിക്കും. ഇവര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. വ്യാപാരസ്ഥാപനങ്ങളുടെ ഉടമസ്ഥരുടേയും റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടേയും യോഗം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഓണത്തിനു മുന്‍പ് വിളിച്ചു കൂട്ടിയിരുന്നു. ഇത്തരം യോഗങ്ങള്‍ വീണ്ടും ചേരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കടകളില്‍ എത്തുന്നവരും ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് കടയുടമകളുടെ യോഗം ചേരുന്നത്. വാക്സിന്‍ എടുക്കാത്തവര്‍ വളരെ അടിയന്തിരസാഹചര്യങ്ങളില്‍ മാത്രമേ പുറത്തിറങ്ങുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം ചേരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Related Articles
Next Story
Share it