കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

മംഗളൂരു: ഇന്നുമുതല്‍ ജനുവരി 2 വരെ കര്‍ണാടകയില്‍ പ്രഖ്യാപിച്ചിരുന്ന രാത്രികാല കര്‍ഫ്യൂ സര്‍ക്കാര്‍ പിന്‍വലിച്ചു. ബ്രിട്ടണടക്കമുള്ള ചില രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ക്രിസ്മസ്, പുതുവര്‍ഷ വേളയിലെ ഈ നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപാര മേഖലയില്‍ നിന്ന് വലിയ പ്രതിഷേധമാണുണ്ടായത്. പ്രതിഷേധം കനത്തതോടെ തീരുമാനം പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് ചേര്‍ന്ന വിദഗ്ധരുമായുള്ള അവലോകന യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്.

Related Articles
Next Story
Share it