മംഗളൂരുവില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെ രാത്രികാല കര്‍ഫ്യൂ; നടപടി ക്രിസ്മസ് വിപണിയെ ബാധിച്ചു, പ്രതിഷേധവുമായി ജനങ്ങളും വ്യാപാരികളും

മംഗളൂരു: മംഗളൂരുവില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നു. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇതോടെ വ്യാപാരികളും ജനങ്ങളും കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഉണ്ടായിരുന്ന കാലത്ത് പൂര്‍ണ്ണമായും തകര്‍ന്ന വ്യാപാരമേഖല ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം മൂന്ന് മാസക്കാലമായി കുറച്ച് പുരോഗതിയിലായിരുന്നു. കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടെ ക്രിസ്മസ് വിപണിയെ അടക്കം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മതപരമായ ആഘോഷങ്ങള്‍ […]

മംഗളൂരു: മംഗളൂരുവില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നു. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇതോടെ വ്യാപാരികളും ജനങ്ങളും കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഉണ്ടായിരുന്ന കാലത്ത് പൂര്‍ണ്ണമായും തകര്‍ന്ന വ്യാപാരമേഖല ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം മൂന്ന് മാസക്കാലമായി കുറച്ച് പുരോഗതിയിലായിരുന്നു. കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടെ ക്രിസ്മസ് വിപണിയെ അടക്കം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മതപരമായ ആഘോഷങ്ങള്‍ നടന്നുവരികയാണ്. ഒരുദിവസം കൊണ്ട് അവസാനിക്കുന്നതും ഒരാഴ്ച നീണ്ടുനില്‍ക്കുന്നതുമായ ആഘോഷങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. രാത്രികാല കര്‍ഫ്യൂ ഈ ആഘോഷങ്ങളെ പ്രതികൂലമായി ബാധിക്കും.

Related Articles
Next Story
Share it