രാത്രികാല നിയന്ത്രണം ഇന്ന് മുതല്‍; പൊലീസ് പരിശോധന കര്‍ശനമാക്കും

കാസര്‍കോട്: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ ജില്ലയിലും പൊലീസ് പരിശോധന കര്‍ശനമാക്കും. നാളെ പുതുവത്സരാഘോഷം രാത്രി 10 മണിവരെ മാത്രം നടത്താനാണ് അനുമതിയുള്ളത്. ഇത് ലംഘിച്ച് പുതുവത്സരാഘോഷം സംഘടിപ്പിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച വരെ രാത്രി 10 മണിമുതല്‍ 5 മണിവരെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസ്-എക്‌സൈസ് നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തികളും വാഹനങ്ങളും […]

കാസര്‍കോട്: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ ജില്ലയിലും പൊലീസ് പരിശോധന കര്‍ശനമാക്കും. നാളെ പുതുവത്സരാഘോഷം രാത്രി 10 മണിവരെ മാത്രം നടത്താനാണ് അനുമതിയുള്ളത്. ഇത് ലംഘിച്ച് പുതുവത്സരാഘോഷം സംഘടിപ്പിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച വരെ രാത്രി 10 മണിമുതല്‍ 5 മണിവരെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസ്-എക്‌സൈസ് നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തികളും വാഹനങ്ങളും മറ്റു സ്ഥാപനങ്ങളും പരിശോധിച്ചുവരികയാണ്. തീരപ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തിവരികയാണ്. ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണസാലകള്‍ മുതലായവ രാത്രി 10 മണിക്ക് ശേഷം തുറക്കാന്‍ പാടില്ലെന്നും ആസ്പത്രി അടക്കമുള്ള അവശ്യസര്‍വീസുകളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ മാത്രമേ കടത്തിവിടുകയുള്ളൂവെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലും തീരദേശമേഖലകളിലും പൊലീസ്-എക്‌സൈസ് സംയുക്ത പരിശോധനയാണ് നടത്തുന്നത്. വലിയ ആള്‍ക്കൂട്ടമെത്താന്‍ സാധ്യതയുള്ള ജില്ലയിലെ ബീച്ചുകളിലെല്ലാം ഇന്ന് മുതല്‍ പൊലീസ് നിരീക്ഷണം ശക്തമാക്കും. പള്ളിക്കര ബീച്ച്, കാസര്‍കോട് ലൈറ്റ് ഹൗസ്, മൊഗ്രാല്‍, നീലേശ്വരം അടക്കമുള്ള ബീച്ചുകളിലെത്തുന്നവരെ നിരീക്ഷിക്കാനും ആഘോഷം അതിരുവിടുന്നത് തടയാനും പൊലീസ് സംഘം നിലയുറപ്പിക്കും. കാസര്‍കോട് നഗരത്തില്‍ രാത്രി 10 മണിക്ക് ശേഷം പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it