എം.ഡി.എം.എ കടത്ത് കേസില്‍ അറസ്റ്റിലായ നൈജീരിയന്‍ യുവതി റിമാണ്ടില്‍; കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പൊലീസ്

ബേക്കല്‍: എം.ഡി.എം.എ കടത്ത് കേസില്‍ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത നൈജീരിയന്‍ യുവതിയെ കോടതി റിമാണ്ട് ചെയ്തു. നൈജീരിയന്‍ ലോഗോസ് സ്വദേശിനിയും ബംഗളൂരു യലഹങ്ക, കോഗില ലേ ഔട്ട് അയ്യപ്പ ബ്ലോക്ക് നാലാംനിലയിലെ താമസക്കാരിയുമായ ഹഫ്സ റിഹാനത്ത് ഉസ്മാന്‍ എന്ന ബ്ലെസിങ്ങ് ജോയി(22)യെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. ഇന്നലെ ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഹഫ്സയെ അറസ്റ്റ് ചെയ്തത്. വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. […]

ബേക്കല്‍: എം.ഡി.എം.എ കടത്ത് കേസില്‍ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത നൈജീരിയന്‍ യുവതിയെ കോടതി റിമാണ്ട് ചെയ്തു. നൈജീരിയന്‍ ലോഗോസ് സ്വദേശിനിയും ബംഗളൂരു യലഹങ്ക, കോഗില ലേ ഔട്ട് അയ്യപ്പ ബ്ലോക്ക് നാലാംനിലയിലെ താമസക്കാരിയുമായ ഹഫ്സ റിഹാനത്ത് ഉസ്മാന്‍ എന്ന ബ്ലെസിങ്ങ് ജോയി(22)യെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. ഇന്നലെ ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഹഫ്സയെ അറസ്റ്റ് ചെയ്തത്. വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഏപ്രില്‍ 21ന് ഉദുമ പള്ളത്ത് 150.34 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായ നാലുപേരെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ക്ക് മയക്കുമരുന്ന് കൈമാറിയത് ഹഫ്സയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ബംഗളൂരുവില്‍ താമസക്കാരിയായ ഹഫ്സ അവിടെ നിന്നാണ് കേരളത്തില്‍ വിതരണം ചെയ്യാനായി എം.ഡി. എം.എ കൊടുത്തയച്ചത്. തുടര്‍ന്ന് ബേക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ബംഗളൂരുവിലെ താമസസ്ഥലത്തുനിന്നാണ് നൈജീരിയന്‍ യുവതിയെ പിടികൂടിയത്. ഇതിനായി അഡീഷണല്‍ എസ്.പി പി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് തന്നെ രംഗത്തിറങ്ങിയിരുന്നു. കേരളത്തിലേക്ക് വന്‍ തോതില്‍ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഹഫ്സയെന്നും കൂടുതല്‍ നൈജീരിയന്‍ സ്വദേശികള്‍ സംഘത്തിലുണ്ടെന്നാണ് സംശയിക്കുന്നതെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ഡി.വൈ.എസ്.പി പി.കെ സുനില്‍ കുമാര്‍ പറഞ്ഞു. ലഹരിമരുന്നിന്റെ ഉറവിടം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതിന് ഹഫ്സയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണസംഘം കോടതിയില്‍ ഹരജി നല്‍കും. നേരത്തെ അറസ്റ്റിലായ പ്രതികള്‍ നൈജീരിയന്‍ യുവതിയുടെ വാട്സ് ആപ് നമ്പര്‍ പൊലീസിന് കൈമാറിയിരുന്നു. ഈ വാട്സ് ആപ് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹഫ്സ കുടുങ്ങിയത്. നൈജീരിയയിലെ നമ്പര്‍ ആയതിനാല്‍ യുവതിയെ കണ്ടെത്തുന്നതിന് ആദ്യം ബുദ്ധിമുട്ട് നേരിട്ടിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് യുവതിയെ പിടികൂടാനായത്. പ്രത്യേക പൊലീസ് സ്‌ക്വാഡ് ഹഫ്സയെ വലയിലാക്കാന്‍ ദിവസങ്ങളോളം ബംഗളൂരുവില്‍ താമസിച്ചിരുന്നു. പല നൈജീരിയന്‍ സ്വദേശികളെയും പൊലീസ് നിരീക്ഷിക്കുകയും ചോദ്യം ചെയ്യലിന് വിധേയരാക്കുകയും ചെയ്തു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളും ഹഫ്സയെ കണ്ടെത്തുന്നതിന് പൊലീസിന് സഹായകമായി. സ്റ്റുഡന്റ്സ് വിസയിലാണ് ഹഫ്സ റിഹാനത്ത് ഒന്നരവര്‍ഷം മുമ്പ് ബംഗളൂരുവിലെത്തിയത്. എന്നാല്‍ യുവതിയുടെ കൈവശം പാസ്പോര്‍ട്ടോ വിസയോ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. പിടികൂടുമ്പോള്‍ യുവതിയുടെ കൈവശം മയക്കുമരുന്നും ഉണ്ടായിരുന്നില്ല. അറസ്റ്റ് വിവരം നൈജീരിയന്‍ എംബസിയില്‍ അറിയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it