നൈഫ് ഫെസ്റ്റ് സോക്കര്‍ ലീഗ്: റോളിങ് ട്രോഫി കൈമാറി

ദുബായ്: നൈഫ് വളണ്ടിയേര്‍സ് കൂട്ടായ്മ നൈഫ് ഫെസ്റ്റ് സീസണ്‍-2ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സോക്കര്‍ ലീഗിലേക്കുള്ള സ്പീഡ്സ്റ്റാര്‍ റോളിങ് ട്രോഫി കഴിഞ്ഞ സീസണ്‍ ചാമ്പ്യന്‍മാരായ സ്‌ക്വയര്‍വണ്‍ ഹീറോസ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മെട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ മുജീബ് മെട്രോ മൂസബ് അലി അല്‍ നക്ബി ലീഗല്‍ അഡ്വക്കേറ്റ്‌സ് മാനേജിങ് പാര്‍ട്ണര്‍ അഡ്വ. ഇബ്രാഹിം ഖലീലിന് കൈമാറി. നവംബര്‍ 26ന് വൈകിട്ട് 3 മണി മുതല്‍ ദുബായിലെ സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍ (വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ അരേന) നടത്തപ്പെടുന്ന സോക്കര്‍ ലീഗില്‍ 5 […]

ദുബായ്: നൈഫ് വളണ്ടിയേര്‍സ് കൂട്ടായ്മ നൈഫ് ഫെസ്റ്റ് സീസണ്‍-2ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സോക്കര്‍ ലീഗിലേക്കുള്ള സ്പീഡ്സ്റ്റാര്‍ റോളിങ് ട്രോഫി കഴിഞ്ഞ സീസണ്‍ ചാമ്പ്യന്‍മാരായ സ്‌ക്വയര്‍വണ്‍ ഹീറോസ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മെട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ മുജീബ് മെട്രോ മൂസബ് അലി അല്‍ നക്ബി ലീഗല്‍ അഡ്വക്കേറ്റ്‌സ് മാനേജിങ് പാര്‍ട്ണര്‍ അഡ്വ. ഇബ്രാഹിം ഖലീലിന് കൈമാറി. നവംബര്‍ 26ന് വൈകിട്ട് 3 മണി മുതല്‍ ദുബായിലെ സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍ (വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ അരേന) നടത്തപ്പെടുന്ന സോക്കര്‍ ലീഗില്‍ 5 ടീമുകളിലായി വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ ഫുട്ബോള്‍ താരങ്ങള്‍ ബൂട്ടണിയും. കളിക്കാര്‍ക്കായുള്ള താര ലേലം ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സഫ്വാന്‍ അണങ്കൂര്‍ സ്വാഗതം പറഞ്ഞു. സി.എ ബഷീര്‍ പള്ളിക്കര, യൂസഫ് മുക്കൂട്, ഷബീര്‍ കീഴൂര്‍, അഷ്‌കര്‍ ചൂരി, ഷബീര്‍ കൈതക്കാട്, അസീസ് കമാലിയ, സിയാ കറാമ, ഇബ്രാഹിം ബെരിക്ക, സുബൈര്‍ അബ്ദുല്ല, താത്തു, ഷുഹൈല്‍ കോപ്പ, മുഹ്‌സിന്‍ ചേരൂര്‍, സൈഫു മൊഗ്രാല്‍, യൂസഫ് ഷേണി, മുനീര്‍ ബെരിക്ക, ഉമര്‍ മുല്ല സംബന്ധിച്ചു.

Related Articles
Next Story
Share it