നിയാസ് അഹ്മദിനെ തളങ്കര ഹസ്സന്‍ കുട്ടി ഫൗണ്ടേഷന്‍ അനുമോദിച്ചു

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സബ് ജൂനിയര്‍ വിഭാഗം 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ജില്ലയ്ക്ക് അഭിമാനമായ അംഗടിമുഗര്‍ ജി.എച്ച്.എസ് സ്‌കൂളിലെ നിയാസ് അഹ്മദിനെയും കാസര്‍കോട് ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ വിജയികളായ തളങ്കര ജി.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും തളങ്കര ഹസ്സന്‍ കുട്ടി ഫൗണ്ടേഷന്‍ അനുമോദിച്ചു. അനുമോദന യോഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തളങ്കര അജ്മല്‍ സ്വാഗതം പറഞ്ഞു. അമീര്‍ പള്ളിയാന്‍ അധ്യക്ഷത വഹിച്ചു. ജി.എം.എല്‍. പി സ്‌കൂള്‍ പ്രധാന അധ്യാപിക […]

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സബ് ജൂനിയര്‍ വിഭാഗം 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ജില്ലയ്ക്ക് അഭിമാനമായ അംഗടിമുഗര്‍ ജി.എച്ച്.എസ് സ്‌കൂളിലെ നിയാസ് അഹ്മദിനെയും കാസര്‍കോട് ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ വിജയികളായ തളങ്കര ജി.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും തളങ്കര ഹസ്സന്‍ കുട്ടി ഫൗണ്ടേഷന്‍ അനുമോദിച്ചു. അനുമോദന യോഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തളങ്കര അജ്മല്‍ സ്വാഗതം പറഞ്ഞു. അമീര്‍ പള്ളിയാന്‍ അധ്യക്ഷത വഹിച്ചു. ജി.എം.എല്‍. പി സ്‌കൂള്‍ പ്രധാന അധ്യാപിക ഷര്‍ജുല ടീച്ചര്‍, മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എല്‍.എ. മഹ്മൂദ് ഹാജി, തളങ്കര അബ്ദുല്‍ ഖാദര്‍, തളങ്കര ഫിറോസ്, തളങ്കര നൗഫല്‍, കെ.എസ്. അന്‍വര്‍ സാദത്ത്, തളങ്കര ഷിഫാനി മുജീബ്, കെ.എം. ബഷീര്‍, ഹാഷിം കടവത്ത്, സിദ്ദീഖ് ചക്കര, ഖമറുദ്ദീന്‍ തളങ്കര, എം.എച്ച്. അബ്ദുല്‍ ഖാദര്‍, അബ്ദുല്ല മാഹിന്‍, ഖലീല്‍ കെ.കെ. പുറം, എം. ഹുസൈന്‍, ജലീല്‍ കടവത്ത്, മുജീബ് കെ.കെ. പുറം, ടി.എ. മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ഫിറോസ് കടവത്ത്, അബ്ദുല്‍ ഹമീദ്, ഫൈസല്‍ പടിഞ്ഞാര്‍, തല്‍ഹത്ത് അബ്ദുല്ല, കെ.എ. അഷ്‌റഫ് ഹാജി കുന്നില്‍, ഉനൈസ് സിറ്റി ഗോള്‍ഡ്, സവാദ് പള്ളിയാന്‍, ബഷീര്‍ കടവത്ത്, ജബ്ബു കാസ്, റഹ്മത് കെ.പി, അബ്ദുല്‍ ഖാദര്‍ കെ.കെ, ഹാരിസ് ടി.ഐ, അബ്ദുല്‍ ഖാദര്‍ തൊട്ടിയില്‍, മൊയ്തു കുന്നില്‍, സൈദ അഷ്‌റഫ്, ഷമീമ നൂറുദ്ദീന്‍, ആബിദ അഷ്‌റഫ്, റഹ് മത്, ഫൗസിയ, മഷൂഫ സംസാരിച്ചു. ഹസ്സന്‍ കുട്ടി പതിക്കുന്നില്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it