ഐസിസില്‍ പ്രവര്‍ത്തിച്ച കണ്ണൂര്‍ സ്വദേശിക്ക് 7 വര്‍ഷം തടവ് ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി

ന്യൂഡല്‍ഹി: ഐസിസില്‍ പ്രവര്‍ത്തിച്ച മലയാളിക്ക് സ്വദേശിക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി. കണ്ണൂര്‍ സ്വദേശി ഷാജഹാനെയാണ് ഡെല്‍ഹി എന്‍ഐഎ കോടതി ഏഴ് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 2016 ഒക്ടോബറില്‍ ഐസിസില്‍ ചേരാനായി കുടുംബത്തോടൊപ്പം തുര്‍ക്കിയിലേക്ക് പോയി എന്നാണ് ഷാജഹാനെതിരെ ചുമത്തിയിരിക്കുന്ന കേസ്. ആദ്യം മലേഷ്യ വഴി തുര്‍ക്കിയിലേക്ക് പോകാന്‍ ശ്രമം നടത്തിയെങ്കിലും തുര്‍ക്കി - സിറിയ അതിര്‍ത്തിയില്‍ വെച്ച് ഇയാളെ പിടികൂടിയിരുന്നു. പിന്നീട് തായ്ലാന്‍ഡ് വഴി […]

ന്യൂഡല്‍ഹി: ഐസിസില്‍ പ്രവര്‍ത്തിച്ച മലയാളിക്ക് സ്വദേശിക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി. കണ്ണൂര്‍ സ്വദേശി ഷാജഹാനെയാണ് ഡെല്‍ഹി എന്‍ഐഎ കോടതി ഏഴ് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 2016 ഒക്ടോബറില്‍ ഐസിസില്‍ ചേരാനായി കുടുംബത്തോടൊപ്പം തുര്‍ക്കിയിലേക്ക് പോയി എന്നാണ് ഷാജഹാനെതിരെ ചുമത്തിയിരിക്കുന്ന കേസ്.

ആദ്യം മലേഷ്യ വഴി തുര്‍ക്കിയിലേക്ക് പോകാന്‍ ശ്രമം നടത്തിയെങ്കിലും തുര്‍ക്കി - സിറിയ അതിര്‍ത്തിയില്‍ വെച്ച് ഇയാളെ പിടികൂടിയിരുന്നു. പിന്നീട് തായ്ലാന്‍ഡ് വഴി തുര്‍ക്കിയിലേക്ക് പോകുന്നതിനിടെ വീണ്ടും പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇയാളെ സഹായിച്ച ചെന്നൈ സ്വദേശിയെയും അറസ്റ്റ് ചെയ്തിരുന്നു.

Related Articles
Next Story
Share it