മൈസൂരു ജില്ലാ കോടതിയില്‍ ബോംബ് സ്ഫോടനം നടത്തിയ കേസില്‍ മൂന്നുപ്രതികള്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ പ്രത്യേക കോടതി; ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും

മൈസൂരു: 2016ല്‍ മൈസൂരു ജില്ലാ കോടതിയില്‍ ബോംബ് സ്‌ഫോടനം നടത്തിയ കേസിലെ മൂന്നുപ്രതികള്‍ കുറ്റക്കാരാണെന്ന് ബംഗളൂരുവിലെ എന്‍.ഐ.എ പ്രത്യേക കോടതി കണ്ടെത്തി. നൈനാര്‍ അബ്ബാസ് അലി, എ. ശംസുന്‍ കരീം രാജ എന്ന അബ്ദുല്‍ കരീം, ദാവൂദ് സുലൈമാന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. 2016 ആഗസ്ത് ആറിന് മൈസൂരു ജില്ലാ കോടതിയിലെ ടോയ്‌ലറ്റിലാണ് ബോംബ് സ്ഫോടനമുണ്ടായത്. ഈ കേസിലെ മറ്റൊരു പ്രതിയായ അയൂബിനെ കോടതി മാപ്പുസാക്ഷിയാക്കി. മൈസൂരു ജില്ലാകോടതിയില്‍ ബോംബ് സ്ഫോടനം […]

മൈസൂരു: 2016ല്‍ മൈസൂരു ജില്ലാ കോടതിയില്‍ ബോംബ് സ്‌ഫോടനം നടത്തിയ കേസിലെ മൂന്നുപ്രതികള്‍ കുറ്റക്കാരാണെന്ന് ബംഗളൂരുവിലെ എന്‍.ഐ.എ പ്രത്യേക കോടതി കണ്ടെത്തി. നൈനാര്‍ അബ്ബാസ് അലി, എ. ശംസുന്‍ കരീം രാജ എന്ന അബ്ദുല്‍ കരീം, ദാവൂദ് സുലൈമാന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. 2016 ആഗസ്ത് ആറിന് മൈസൂരു ജില്ലാ കോടതിയിലെ ടോയ്‌ലറ്റിലാണ് ബോംബ് സ്ഫോടനമുണ്ടായത്. ഈ കേസിലെ മറ്റൊരു പ്രതിയായ അയൂബിനെ കോടതി മാപ്പുസാക്ഷിയാക്കി. മൈസൂരു ജില്ലാകോടതിയില്‍ ബോംബ് സ്ഫോടനം നടത്തിയ കേസിലെ പ്രതികള്‍ 2016 ഏപ്രില്‍ 7ന് ആന്ധ്രയിലെ ചിറ്റൂര്‍ കോടതിയിലും 2016 മേയ് 15ന് കൊല്ലം കോടതിയിലും 2016 സെപ്റ്റംബര്‍ 12ന് ആന്ധ്രയിലെ നെല്ലൂര്‍ കോടതിയിലും മലപ്പുറം കോടതിയിലും ബോംബ് സ്ഫോടനം നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. നൈനാര്‍ അബ്ബാസും ദാവൂദ് സുലൈമാനും കൊല്ലപ്പെട്ട അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2015 ല്‍ തമിഴ്നാട്ടില്‍ ഭീകര സംഘടന സ്ഥാപിച്ചതായും ഈ സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും നിയമസംവിധാനങ്ങളെ വെല്ലുവിളിക്കാനുമാണ് കോടതികള്‍ കേന്ദ്രീകരിച്ചുള്ള സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it