പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്ത്, നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്. 56 സ്ഥലങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ റെയ്ഡ് ആരംഭിച്ചത്. നിരവധി രേഖകളും മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തതായാണ് വിവരം. എന്നാല്‍ റെയ്ഡ് വിവരം ചോര്‍ന്നതായും നേതാക്കള്‍ വീടുകളില്‍ നിന്ന് രക്ഷപ്പെട്ടതായും സൂചനയുണ്ട്.പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ഇവരില്‍ പലരും പി.എഫ്.ഐ നിരോധനം മുതല്‍ തന്നെ എന്‍.ഐ.എ […]

തിരുവനന്തപുരം: സംസ്ഥാനത്ത്, നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്. 56 സ്ഥലങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ റെയ്ഡ് ആരംഭിച്ചത്. നിരവധി രേഖകളും മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തതായാണ് വിവരം. എന്നാല്‍ റെയ്ഡ് വിവരം ചോര്‍ന്നതായും നേതാക്കള്‍ വീടുകളില്‍ നിന്ന് രക്ഷപ്പെട്ടതായും സൂചനയുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ഇവരില്‍ പലരും പി.എഫ്.ഐ നിരോധനം മുതല്‍ തന്നെ എന്‍.ഐ.എ നിരീക്ഷണത്തിലായിരുന്നു. ഡല്‍ഹിയില്‍ നിന്നടക്കമുള്ള എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു. കേരള പൊലീസും ഒപ്പമുണ്ട്. എറണാകുളം റൂറലില്‍ മാത്രം 12 ഇടത്താണ് റെയ്ഡ് നടന്നത്.
ചിലയിടങ്ങളില്‍ നിന്ന് ബാങ്ക് പാസ്സ് ബുക്കുകള്‍ അടക്കമുള്ള രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂര്‍ സിറ്റിയിലുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുസാഫിര്‍ പൂവളപ്പിലിന്റെ വീട്ടിലും എന്‍.ഐ.എ സംഘമെത്തി. മട്ടന്നൂര്‍, വളപട്ടണം, കിഴുത്തള്ളി, കക്കാട്, ന്യൂ മാഹി, കണ്ണൂര്‍ സിറ്റി അടക്കം ജില്ലയിലെ 9 ഇടങ്ങളില്‍ പരിശോധന നടന്നു.

Related Articles
Next Story
Share it