പോപ്പുലര്‍ഫ്രണ്ട് ഓഫീസുകളില്‍ എന്‍.ഐ.എ. റെയ്ഡ്; കാസര്‍കോട്ട് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു

ന്യൂഡല്‍ഹി/കാസര്‍കോട്: കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ റെയ്ഡ്. നിരവധിപേരെ കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ നിന്നടക്കം 106 പേര്‍ കസ്റ്റഡിയിലായെന്നാണ് വിവരം. കേരളത്തില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡണ്ട്, സംസ്ഥാന പ്രസിഡണ്ട് അടക്കമുള്ള നേതാക്കളില്‍ നിന്ന് ദേശീയ അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്.പെരുമ്പള കടവത്ത് പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ട് കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ആരംഭിച്ച പരിശോധന 11 മണി വരെ നീണ്ടു. എന്‍.ഐ.എക്കു […]

ന്യൂഡല്‍ഹി/കാസര്‍കോട്: കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ റെയ്ഡ്. നിരവധിപേരെ കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ നിന്നടക്കം 106 പേര്‍ കസ്റ്റഡിയിലായെന്നാണ് വിവരം. കേരളത്തില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡണ്ട്, സംസ്ഥാന പ്രസിഡണ്ട് അടക്കമുള്ള നേതാക്കളില്‍ നിന്ന് ദേശീയ അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്.
പെരുമ്പള കടവത്ത് പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ട് കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ആരംഭിച്ച പരിശോധന 11 മണി വരെ നീണ്ടു. എന്‍.ഐ.എക്കു പുറമെ ഇ.ഡി, നാര്‍ക്കോട്ടിക് വിഭാഗങ്ങളും പരിശോധനാസംഘത്തിലുണ്ടായിരുന്നു. സ്ഥലത്ത് സി.ആര്‍.പി.എഫിന്റെയും കാസര്‍കോട് പൊലീസിന്റെയും കാവല്‍ ഉണ്ടായിരുന്നു. ഒരു പതാക, ബാനര്‍, പുസ്തകം, ബാഡ്ജ് എന്നിവ ഓഫീസില്‍ നിന്ന് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു.
റെയ്ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏറെ നേരം ഓഫീസിന് സമീപത്തെ റോഡില്‍ കുത്തിയിരുന്നു. പരിശോധക സംഘം പോയതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നായന്മാര്‍മൂലയില്‍ ദേശീയപാത ഉപരോധിച്ചു. മുദ്രാവാക്യം വിളിച്ച് കൊണ്ടായിരുന്നു ഉപരോധം. സംഘപരിവാറിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് രാജ്യത്തുടനീളം പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു.

Related Articles
Next Story
Share it