ഐ.എസുമായി ബന്ധമെന്ന് സംശയം; ഉള്ളാള്‍ മുന്‍ എം.എല്‍.എയുടെ മകന്റെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി

ഉള്ളാള്‍: ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മുന്‍ ഉള്ളാള്‍ എം.എല്‍.എയുടെ മകന്റെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി. ഉള്ളാള്‍ മുന്‍ എം.എല്‍.എ ബി.എം ഇദിനാബ്ബയുടെ മകന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ബംഗളൂരുവില്‍ നിന്ന് എത്തിയ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇദിനാബ്ബയുടെ മകന്‍ ബി.എം. ബാഷക്കും കുടുംബത്തിനും ഐ.എസ് ബന്ധമുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കി. നാല് കാറുകളിലായി 25 ഉദ്യോഗസ്ഥരാണ് ബാഷയുടെ വീട്ടില്‍ റെയ്ഡിനെത്തിയത്. ബാഷയുടെ ഒരു മകളെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്ന് കാണാതാവുകയും ഐഎസില്‍ […]

ഉള്ളാള്‍: ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മുന്‍ ഉള്ളാള്‍ എം.എല്‍.എയുടെ മകന്റെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി. ഉള്ളാള്‍ മുന്‍ എം.എല്‍.എ ബി.എം ഇദിനാബ്ബയുടെ മകന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ബംഗളൂരുവില്‍ നിന്ന് എത്തിയ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇദിനാബ്ബയുടെ മകന്‍ ബി.എം. ബാഷക്കും കുടുംബത്തിനും ഐ.എസ് ബന്ധമുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കി. നാല് കാറുകളിലായി 25 ഉദ്യോഗസ്ഥരാണ് ബാഷയുടെ വീട്ടില്‍ റെയ്ഡിനെത്തിയത്. ബാഷയുടെ ഒരു മകളെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്ന് കാണാതാവുകയും ഐഎസില്‍ ചേരുകയും ചെയ്തിരുന്നതായി എന്‍.ഐ.എ സൂചിപ്പിച്ചു
ബാഷ ഉള്ളാള്‍ കേന്ദ്രീകരിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിവരികയാണ്. ബാഷയുടെ രണ്ട് ആണ്‍മക്കള്‍ വിദേശത്താണ്. ബാഷയുടെ കുടുംബം ഐ.എസുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലുകള്‍ സബ്‌സ്‌ക്രൈബുചെയ്തിട്ടുണ്ടെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

Related Articles
Next Story
Share it