വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍.ഐ.എ അന്വേഷണം; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണം. വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.ഐ.എ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം. സംഘര്‍ഷമുണ്ടായ വിഴിഞ്ഞത്ത് ഡി.ഐ. ജി ആര്‍. നിശാന്തിനിയെ സെപ്ഷല്‍ ഓഫീസറാക്കി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.വിഴിഞ്ഞം പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അവധി റദ്ദാക്കി തിരിച്ചെത്താന്‍ പൊലീസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ വരെ അക്രമിച്ച അതീവ ഗുരുതരസാഹചര്യം മുന്‍ […]

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണം. വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.ഐ.എ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം. സംഘര്‍ഷമുണ്ടായ വിഴിഞ്ഞത്ത് ഡി.ഐ. ജി ആര്‍. നിശാന്തിനിയെ സെപ്ഷല്‍ ഓഫീസറാക്കി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.
വിഴിഞ്ഞം പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അവധി റദ്ദാക്കി തിരിച്ചെത്താന്‍ പൊലീസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ വരെ അക്രമിച്ച അതീവ ഗുരുതരസാഹചര്യം മുന്‍ നിര്‍ത്തിയാണ് വിഴിഞ്ഞത്തെ പ്രത്യേക സുരക്ഷ. കേസന്വേഷണത്തിനും ക്രമസമാധാനത്തിനുമായി രണ്ടു സംഘങ്ങളെയും നിയോഗിച്ചു. ഡി.ഐ.ജിക്ക് കീഴില്‍ എസ്.പിമാരായ കെ.കെ അജി, കെ.ഇ ബൈജു എന്നിവരും അസിസ്റ്റന്റ് കമ്മീഷണര്‍മാരും അടങ്ങുന്ന പ്രത്യേക സംഘം ക്രമസമാധനപാലത്തിന് മേല്‍നോട്ടം വഹിക്കും. വിഴിഞ്ഞം ആക്രണവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് തിരുവനന്തപുരം ഡി.സി.പി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ നാല് അസിസ്റ്റന്റ് കമ്മീഷണര്‍മാരെ ഉള്‍പ്പെടുത്തി മറ്റൊരു സംഘവും രൂപീകരിച്ചു.
വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തവരെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. മൂവായിരം പേര്‍ക്കെതിരെ കേസെടുത്തുവെങ്കിലും പെട്ടെന്നൊരു അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. ഇപ്പോഴുണ്ടായിരിക്കുന്ന ക്രമസമാധാന അന്തരീക്ഷം കലുഷിതമാക്കേണ്ടെന്ന തീരുമാനത്തിലാണ് അറസ്റ്റ് വൈകുന്നത്.

Related Articles
Next Story
Share it